സൗരോര്‍ജം ഗ്രിഡിലേക്കു നല്‍കുന്നതു വര്‍ധിച്ചതോടെ 500 കോടിയുടെ നഷ്ടമെന്നു കെ.എസ്.ഇ.ബി. 2024-25 വര്‍ഷം സോളര്‍ ഇല്ലാത്ത സാധാരണ ഉപഭോക്താവിന്റെ ബില്ലില്‍ അധികബാധ്യതയായി എത്തുന്നത് യൂണിറ്റൊന്നിന് 19 പൈസ. 10 വര്‍ഷത്തിനകം ഈ ബാധ്യത യൂനിറ്റിന് 40 പൈസയിലെത്തും. നെറ്റ് മീറ്ററിങ്ങിനുള്ള പരിധി രണ്ടു കിലോവാട്ടായി പരിമിതപ്പെടുത്തണമെന്നും കെ.എസ്.ഇ.ബി

10 വര്‍ഷത്തിനകം ഈ ബാധ്യത യൂനിറ്റിന് 40 പൈസയിലെത്തും. പകല്‍സമയത്ത് സോളാര്‍ പ്ലാന്റുകളില്‍നിന്നുള്ള വൈദ്യുതി വലിയതോതില്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്.

New Update
images(15)

കോട്ടയം: പുരപ്പുറ സൗരോര്‍ജ ഉല്‍പാദനം വര്‍ധിച്ചത് ഗ്രിഡിലേക്ക് നല്‍കുന്നതു വര്‍ധിച്ചതോടെ കോടികളുടെ നഷ്ടമെന്നു കെ.എസ്.ഇ.ബി.

Advertisment

നെറ്റ് മീറ്ററിങ്ങിനുള്ള പരിധി രണ്ടു കിലോവാട്ടായി പരിമിതപ്പെടുത്തുക, എല്ലാത്തരം സോളര്‍ വൈദ്യുത ഉല്‍പാദകര്‍ക്കും ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.


കെ.എസ്.ഇ.ബി സ്വന്തംനിലക്കു ബാറ്ററി സ്‌റ്റോറേജ് സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് വ്യാപാകമാക്കിയാല്‍ അതിനുള്ള അധികചെലവും സാധാരണ ഉപഭോക്താക്കളുടെ ബില്ലില്‍ അധികബാധ്യതായി എത്തുമെന്നും കെ.എസ്.ഇ.ബി പറയുന്നു.


സൗരോര്‍ജ ഉല്‍പാദനം വര്‍ധിച്ചതോടെ പ്രതിവര്‍ഷം 500 കോടിയുടെ നഷ്ടമെന്ന് കെ.എസ്.ഇ.ബി പറയുന്നത്. പുനരുപയോഗ ഊര്‍ജചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പിന്റെ ഭാഗമായാണു സോളാര്‍ വരുത്തുന്ന നഷ്ടക്കണക്കുകള്‍ കെ.എസ്.ഇ.ബി സമര്‍പ്പിച്ചത്.

ഇതുമൂലം 2024-25 വര്‍ഷം സോളര്‍ ഇല്ലാത്ത സാധാരണ ഉപഭോക്താവിന്റെ ബില്ലില്‍ അധികബാധ്യതയായി എത്തുന്നത് യൂണിറ്റൊന്നിന് 19 പൈസയാണ്.

10 വര്‍ഷത്തിനകം ഈ ബാധ്യത യൂനിറ്റിന് 40 പൈസയിലെത്തും. പകല്‍സമയത്ത് സോളാര്‍ പ്ലാന്റുകളില്‍നിന്നുള്ള വൈദ്യുതി വലിയതോതില്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്.

ഇതുമൂലം മുഴുവന്‍ സമയവും വൈദ്യുതി വാങ്ങല്‍ ബാധകമായ കരാറുകള്‍ പ്രകാരമുള്ള വൈദ്യുതി സറണ്ടര്‍ ചെയ്യേണ്ടിവരുന്നതാണ് നഷ്ടം വര്‍ധിപ്പിക്കുന്ന പ്രധാനഘടകം.


പകല്‍ വൈദ്യുതിക്ക് വില കുറവാണ്. ഈ സമയം സോളാര്‍ പ്ലാന്റുകളില്‍ നിന്നു ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് പകരം അതേ അളവില്‍ തിരികെ സോളാര്‍ ഉല്‍പാദകര്‍ക്ക് രാത്രിയില്‍ വിലകൂടിയ വൈദ്യുതി നല്‍കുന്നതാണു സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. 


സോളാര്‍ വ്യാപനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യവികസനത്തിനും നല്ല തുക വേണ്ടിവരുന്നു. ഇതെല്ലാം സംസ്ഥാനത്ത് സോളാര്‍ പാനലുകള്‍ വ്യാപകമാവുന്നതിന്റെ പ്രത്യാഘാതമായി കെ.എസ്.ഇ.ബി വിശദീകരിക്കുന്നു.

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന സോളര്‍ വൈദ്യുതിയുടെ 70 ശതമാനും പകല്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്. എന്നാല്‍, ഇത് ഇനിയും വര്‍ധിച്ചാല്‍ ഗ്രിഡ് പ്രവര്‍ത്തനെത്ത ബാധിക്കും.


 ജലസേചന പദ്ധതികള്‍ക്കടക്കം പ്രയോജനപ്പെടുത്തുന്നതിനാല്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം പകല്‍ 350 മെഗാവാട്ടിനു താഴേക്ക് പരിമിതപ്പെടുത്താനാവില്ല. 


മണ്‍സൂണ്‍കാലത്ത് ജലവൈദ്യുത പദ്ധതികള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിച്ചാണു വെള്ളം ക്രമീകരിക്കുന്നത്. ഈ സമയത്തും സോളാര്‍ ഉല്‍പാദനത്തില്‍ മൂന്നിലൊന്നു കുറവുമാത്രമാണുള്ളത്.

ഉപഭോക്താക്കള്‍ അവരുടെ ആവശ്യത്തിനുസരണം സോളാര്‍ വൈദ്യുതി ഉപയോഗിക്കുകയും ഗ്രിഡിലേക്കു നല്‍കുന്നത് കുറക്കുകയുമാണു നിലവിലെ പ്രതിസന്ധിക്ക് പരിഹാരം. ബാറ്ററി സംവിധാനവും പ്രയോജനപ്പെടുത്താമെന്നും കെ.എസ്.ഇ.ബി പറയുന്നു.

Advertisment