/sathyam/media/media_files/2025/07/12/images16-2025-07-12-13-49-10.jpg)
കോട്ടയം: ക്രിസ്ത്യന്‍ മിഷനറിമാര്‍ മഹാരാജാക്കന്മാര്‍ എന്നിവര്‍ നല്‍കിയ വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ മാറ്റിമറിച്ചു കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്‌ഐ നേതാവ് ശിവപ്രസാദിനോട് സഹതാപം മാത്രമേ ഉള്ളൂ എന്നു ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്.
എസ്എഫ്‌ഐ നേതാവ് ശിവപ്രസാദിനോട് ഒരു വിയോജനക്കുറിപ്പ് എന്ന പേരിലാണ് ശിവപ്രസാദിനെ ജിജി ജോസഫ് വിമര്‍ശിക്കുന്നത്. ഞങ്ങള്‍ ചോര കൊടുത്ത് ഉണ്ടാക്കിയതാണ് ഉന്നത വിദ്യാഭ്യാസ മേഖല., അതിനെ ജീവന്‍ കൊടുത്ത സംരക്ഷിക്കും.
കേരളത്തിലെ ഗവര്‍ണറോടാണ് സഖാവിന് പറയുന്നത്. പക്ഷേ ആരുടെ ജീവനാണ് കൊടുക്കുന്നതെന്ന് പറഞ്ഞിട്ടില്ല. അന്യരുടെ ജീവന്‍ കൊടുത്ത് സംരക്ഷിക്കും എന്ന് തെളിച്ച് പറയാഞ്ഞത് മോശമായിപ്പോയി.
ചിലപ്പോള്‍ ജനം തെറ്റിദ്ധരിച്ചാലോ. നാളിതുവരെ അവനവന്റെ ജീവന്‍ കൊടുത്ത ഒന്നും സംരക്ഷിച്ച ചരിത്രം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഇല്ല.
ഞങ്ങള്‍ ചോര കൊടുത്തു ഉണ്ടാക്കിയതാണ് ഉന്നത വിദ്യാഭ്യാസം എന്ന് പറഞ്ഞത് ഇത്തിരി കടന്ന കയ്യായിപ്പോയില്ലേ.
ഉന്നത വിദ്യാഭ്യാസരംഗത്തെ നിങ്ങളുടെ സംഭാവനകള്‍ മറ്റുള്ളവരെക്കൊണ്ട് വിളിച്ചു പറയരുത്. പരീക്ഷ എഴുതാതെ ഡിഗ്രിയും പി എച്ച് ഡി യും കിട്ടുന്ന പരിപാടി നിങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്.
ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടെ വീട്ടില്‍ കൊണ്ടുപോയി വച്ച് പഴുപ്പിച്ചു ഡോക്ടറേറ്റ് മേടിക്കുന്ന പണിയും നിങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്.
1817ല്‍ ലണ്ടനിലെ ചര്‍ച്ച മിഷന്‍ സൊസൈറ്റി സ്ഥാപിച്ച കോട്ടയത്തെ സിഎംഎസ് കോളജ് ആണ് കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്നാണ് എന്റെ ഓര്‍മ്മ.
അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആചാര്യനായിരുന്ന കാറല്‍ മാക്‌സിനുവേണ്ടി പിതൃപൂജ പോലും നടന്നിട്ടില്ലെന്നും ജിജി ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.
എസ്എഫ്‌ഐ നേതാവ് ശിവപ്രസാദിനോട് ഒരു വിയോജനക്കുറിപ്പ്.
=========================
എസ്എഫ്‌ഐ നേതാവ് ശിവപ്രസാദിന്റെ ഒരു പോസ്റ്റര്‍ കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നുണ്ട്. ഞങ്ങള്‍ ചോര കൊടുത്ത് ഉണ്ടാക്കിയതാണ് ഉന്നത വിദ്യാഭ്യാസ മേഖല., അതിനെ ജീവന്‍ കൊടുത്ത സംരക്ഷിക്കും.
കേരളത്തിലെ ഗവര്‍ണറോടാണ് സഖാവിന് പറയുന്നത്. പക്ഷേ ആരുടെ ജീവനാണ് കൊടുക്കുന്നതെന്ന് പറഞ്ഞിട്ടില്ല. അന്യരുടെ ജീവന്‍ കൊടുത്ത് സംരക്ഷിക്കും എന്ന് തെളിച്ച് പറയാഞ്ഞത് മോശമായിപ്പോയി. ചിലപ്പോള്‍ ജനം തെറ്റിദ്ധരിച്ചാലോ.
നാളിതുവരെ അവനവന്റെ ജീവന്‍ കൊടുത്ത ഒന്നും സംരക്ഷിച്ച ചരിത്രം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഇല്ലല്ലോ.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഞങ്ങള്‍ ചോര കൊടുത്തു ഉണ്ടാക്കിയതാണ് ഉന്നത വിദ്യാഭ്യാസം എന്ന് പറഞ്ഞത് ഇത്തിരി കടന്ന കയ്യായിപ്പോയില്ലേ. ഉന്നത വിദ്യാഭ്യാസരംഗത്തെ നിങ്ങളുടെ സംഭാവനകള്‍ മറ്റുള്ളവരെക്കൊണ്ട് വിളിച്ചു പറയരുത്.
പരീക്ഷ എഴുതാതെ ഡിഗ്രിയും പി എച്ച് ഡി യും കിട്ടുന്ന പരിപാടി നിങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടെ വീട്ടില്‍ കൊണ്ടുപോയി വച്ച് പഴുപ്പിച്ചു ഡോക്ടറേറ്റ് മേടിക്കുന്ന പണിയും നിങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്,
ഒരു വീടു മുഴുവന്‍ തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ഇംഗ്ലീഷ് പ്രൊഫസര്‍ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഭരിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ പറയുന്നില്ല.
കേരളത്തിലെ വിദ്യാഭ്യാസത്തെ ഇതുപോലെ താറുമാറാക്കിയത് ഓള്‍ പ്രമോഷന്‍ കൊണ്ടെന്ന് മനുഷ്യരുടെ ജീവിതം കളഞ്ഞതും ഇവിടെ ഉള്ളവരെ അഭ്യാസം പഠിപ്പിച്ച് വിദ്യ ഇല്ലാത്തവരാക്കി തീര്‍ത്തതു നിങ്ങളുടെ സംഭാവന തന്നെയാണ് അംഗീകരിക്കുന്നു.
1817ല്‍ ലണ്ടനിലെ ചര്‍ച്ച മിഷന്‍ സൊസൈറ്റി സ്ഥാപിച്ച കോട്ടയത്തെ സിഎംഎസ് കോളേജ് ആണ് കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്നാണ് എന്റെ ഓര്‍മ്മ.
അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആചാര്യനായിരുന്ന കാറല്‍ മാക്‌സിനുവേണ്ടി പിതൃപൂജ പോലും നടന്നിട്ടില്ല. ചരിത്രം പരിശോധിച്ചാല്‍ 1818ലാണ് കാറല്‍മാക്‌സ് ജനിക്കുന്നത്.
1866 ല്‍ സ്വാതി തിരുന്നാള്‍ യൂണിവേഴ്‌സിറ്റി കോളേജും, 1875 കൊച്ചി മഹാരാജാവ് മഹാരാജാസ് കോളേജും, 1862 ല്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ തലശ്ശേരി ബ്രണ്ടന്‍ കോളേജു സ്ഥാപിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നൊരു ചിന്ത ലോകത്ത് ആരുടെ തലയിലും ജനിച്ചിട്ടില്ല. 1921ല്‍ ആലുവയില്‍ സ്ഥാപിച്ച യുസി കോളേജും ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവന തന്നെയാണ്.
മഹാരാജാക്കന്മാരും ക്രിസ്ത്യന്‍ മിഷനറിമാരും കോളേജുകള്‍ സ്ഥാപിച്ചു ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തുടക്കം ഇട്ടപ്പോള്‍ കേരളത്തിലെ അടിസ്ഥാന, പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്ക് അലകും പിടിയും നല്‍കിയ ക്രിസ്ത്യന്‍ മിഷനറിമാരെ വിസ്മരിച്ചു സംസാരിക്കരുത്.
വിദ്യാഭ്യാസ മേഖലയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്‍ നല്‍കിയ സംഭാവനകള്‍ വച്ച് നോക്കുമ്പോള്‍ അദ്ദേഹം ആണ് കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ്.പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് നിഷ്‌കര്‍ഷിച്ചത് അദ്ദേഹം വരാപ്പുഴ വികാരിയത്തില്‍ വികാരി ജനറല്‍ ആയിരിക്കുന്ന കാലത്താണ്.
കീഴ്ജാതിയില്‍ പെട്ടവര്‍ക്കും മേല്‍ ജാതിക്കാരോടൊപ്പം ഇരുന്ന് പഠിക്കാം എന്ന് വന്നത് പള്ളിക്കൂടം വന്നതിനുശേഷം ആണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം എന്ന ആശയം കൊണ്ടുവന്നത് നടപ്പാക്കിയതും ചാവറ പിതാവിന്റെ പിടിയരി എന്ന അന്നത്തെ നൂതന ആശയമാണ്.
അതില്‍ വെള്ളം ചേര്‍ത്താണ് നിങ്ങളുടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഉച്ചക്കഞ്ഞി ആക്കിയത് എന്ന് മറക്കരുത്.
ക്രിസ്ത്യന്‍ മിഷനറിമാര്‍ മഹാരാജാക്കന്മാര്‍ എന്നിവര്‍ ഇവിടെ നല്‍കിയ വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ മാറ്റിമറിച്ചു കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ശിവപ്രസാദിനോട് ഞങ്ങള്‍ക്കൊക്കെ സഹതാപം മാത്രമേ ഉള്ളൂ.