ലോകത്ത് എത്ര തരം ബിരിയാണി ഉണ്ട് ? ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല, ഇന്ത്യയില്‍ തന്നെ ഉള്ളത് അറിയപ്പെടുന്ന അന്‍പതോളം വെറൈറ്റികള്‍. അറിയപ്പെടാത്തവ അതിലേറെ

പല രീതിയില്‍ ബിരിയാണികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും ചിക്കന്‍, ബീഫ്, മട്ടന്‍, മുട്ട, ഫിഫ് എന്നീ ബിരിയാണികളാണ് ഉള്ളത്. സുഗന്ധവ്യഞ്ജനങ്ങളാണു ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍.

New Update
biriyani

കോട്ടയം: സകലയിടത്തും പോയി ഫുഡ് കഴിച്ചു കുറ്റം പറയുന്ന ഫുഡ് വേ്ളാഗര്‍ ഒരു ഹോട്ടല്‍ തുടങ്ങി. തന്റെ ഹോട്ടലില്‍ വന്നു ഭക്ഷണം വാങ്ങിയവര്‍ ബിരിയാണി അത്ര പോരാ എന്നു പറഞ്ഞപ്പോള്‍ നീയൊന്നും ബിരിയാണി കിഴിച്ചിട്ടില്ല എന്ന മറുപടിയാണു ലഭിച്ചത്.

Advertisment

ഇതോടെ അതെന്താ നമ്മള്‍ കഴിച്ചതൊന്നും ബിരിയാണിയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. 'ബിരിയാണി വയറു നിറക്കാന്‍ മാത്രമുള്ള വെറുമൊരു വിഭവമല്ല, രുചിയുടെ അതിരുകള്‍ ഭേദിക്കുന്ന ഒരു വികാരമാണ്' ഏതൊരു ബിരിയാണി പ്രീയരും പറയുന്ന വാക്കുകളാണിത്.

സുഗന്ധവ്യഞ്ജനങ്ങള്‍, മൃദുവായ മാംസം, നന്നായി പാകം ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ മിശ്രിതമുള്ള ബിരിയാണി  സാംസ്‌കാരിക വൈവിധ്യത്തിൻ്റെയും ഒരു തെളിവാണ്. ലോകത്ത് അറിയപ്പെടുന്ന 120 തരം ബിരിയാണി വെറ്റൈികള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്.

ഇതില്‍ ഇന്ത്യയില്‍ തന്നെ അന്‍പതോളം അറിയപ്പെടുന്ന ബിരിയാണി വെറ്റൈറ്റികള്‍ ഉണ്ട്. ഇതില്‍ കേരളത്തില്‍ നിന്നു മലബാര്‍ ബിരിയാണിയും ചെമ്മീന്‍ ബിരിയാണിയുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.


ഹൈദ്രബാദ് ബിരിയാണി, ലക്‌നൗവി ബിരിയാണി, കൊല്‍ക്കത്ത ബിരിയാണി, മലബാര്‍ ബിരിയാണി, ദിണ്ഡിഗല്‍ ബിരിയാണി, ആമ്പൂര്‍ ബരിയാണി ചെട്ടിനാട് ബിരിയാണി, തഹാറി ബിരിയാണി, ബോംബേ ബിരിയാണി, ഗോവന്‍ ഫിഷ് ബിരിയാണി, നാഗ്പൂര്‍ ബിരിയാണി, ആന്ധ്രാ ബിരിയാണി, ചെന്നൈ ബിരിയാണി, രാജ്പുത് ബിരിയാണി എന്നിങ്ങനെ നീളുന്നു ബിരിയാണിയുടെ രുചിഭേതങ്ങള്‍.


അരി, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമാണു ബിരിയാണി. മധ്യപൂര്‍വ ദേശങ്ങളിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു.

പല രീതിയില്‍ ബിരിയാണികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും ചിക്കന്‍, ബീഫ്, മട്ടന്‍, മുട്ട, ഫിഫ് എന്നീ ബിരിയാണികളാണ് ഉള്ളത്. സുഗന്ധവ്യഞ്ജനങ്ങളാണു ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍.


ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകള്‍ എന്നിവയാണു ബിരിയാണിയില്‍ പൊതുവേ ചേര്‍ക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍. നെയ്യ്, ഇഞ്ചി, ഉള്ളി,  തൈര് എന്നിവയും പ്രധാന ചേരുവകളാണ്.


കുങ്കുമവും ചേര്‍ക്കപ്പെടുന്നുണ്ട്. ഓരോ റെസ്‌റ്റോറന്റിലും വീടുകളിലും തയാറാക്കുന്ന ബിരിയാണിക്കു വ്യത്യസ്ത രുചിയായിരിക്കുമെന്നതാണു മറ്റൊരു കൗതുകം.

വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ഥമുള്ള 'ബെറ്യാന്‍' എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് 'ബിരിയാണി' എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്‌ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു.

പക്ഷേ, ബിരിയാണി ആരോഗ്യകരമായ ഒരു ഭക്ഷണം ആണെന്നു പറയാന്‍ സാധിക്കില്ല.  ബിരിയാണി നിത്യേനയോ അമിതമായോ ഉപയോഗിച്ചാല്‍ ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിലേക്കു നയിക്കുമെന്നു ഡോക്ടര്‍മാരും പറയുന്നുണ്ട്.

Advertisment