കോട്ടയം: ഇന്ത്യയിലെ തന്നെ പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിതരണക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ടിന്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിര്‍വശം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം നാഗമ്പടം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് ആദ്യ വില്‍പന നടത്തി.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയ്, ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസ് ഉള്‍പ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കൂടാതെ എല്ലാവിധ ഗൃഹോപകരണങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കോട്ടയം മാതൃഭൂമിക്ക് എതിര്‍വശം നാഗമ്പടത്ത് പ്രവര്‍ത്തനമാരംഭിച്ച നവീകരിച്ച ഓക്‌സിജന്‍ ഷോറൂമില്‍ അവസരമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/07/12/oxygen-nagampadam-2025-07-12-18-14-55.jpg)
ഓണ്‍ലൈനില്‍ മാത്രം ലഭ്യമായിരുന്ന വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ മേല്‍പ്പറഞ്ഞ ഔട്ട്‌ലെറ്റില്‍ എത്തിയാല്‍ ഉപഭോക്താക്കള്‍ക്കു സ്വന്തമാക്കാന്‍ കഴിയും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. 10,000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം. പലിശരഹിതമായ തവണ വ്യവസ്ഥയിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫിനാന്‍ഷ്യല്‍ പ്രാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
പഴയ മൊബൈല്‍ ഫോണുകളോ ലാപ്‌ടോപ്പുകളോ എല്‍ഇഡി ടി.വി എ.സി മുതലായവയോ കൊണ്ടുവന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ മാറ്റി വാങ്ങാന്‍ അവസരമുണ്ട്. വിവരങ്ങള്‍ക്ക്. 9020100100