ഏപ്രില്‍ - ജൂണ്‍ ക്വാര്‍ട്ടറിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മണ്ണെണ്ണ ക്വാട്ട നഷ്ടമായേക്കും. സര്‍ക്കാരും റേഷന്‍ കട ഉടമളും തമ്മില്‍ ഉള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക്.മണ്ണെണ്ണ വിതരണം ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടിക്ക് സര്‍ക്കാര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യം. കോട്ടയം ജില്ലയില്‍ മണ്ണെണ്ണ വിതരം ചെയ്യാന്‍ മൊത്ത വിതരണക്കാരുമില്ല

അവശേഷിച്ച മീനച്ചില്‍ താലൂക്കില്‍ കുറവിലങ്ങാട്ടെ മൊത്തവ്യാപാരിയും വില്‍പന അവസാനിപ്പിച്ചതോടെ ജില്ലയില്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്.

New Update
1433170-ration-kerosene2

കോട്ടയം : ഏപ്രില്‍ - ജൂണ്‍ ക്വാര്‍ട്ടറിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മണ്ണെണ്ണ ക്വാട്ട നഷ്ടമായേക്കും.

Advertisment

സര്‍ക്കാരും റേഷന്‍ കട ഉടമളും തമ്മില്‍ ഉള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക് നീങ്ങിയതോടെയാണ് മണ്ണെണ്ണ വിതരണം വീണ്ടും അനിശ്ചിതത്വത്തിലായത്.

ഇതോടെ ജില്ലയിലെ 9674 റേഷന്‍ കടക്കാരാണുള്ളത്.

മൊത്ത വ്യാപാരകടകളില്‍ നിന്ന് മണ്ണെണ്ണ എടുക്കാത്ത റേഷന്‍ കട ഉടമകള്‍ക്കെതിരെ നിയമ നടപടി എടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ ഉള്ള പ്രതിസന്ധിക്കു കാരണം.

ഉത്തരവിനെ ചോദ്യം ചെയ്താണ് റേഷന്‍  വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  

കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ മണ്ണെണ്ണ മൊത്ത വ്യാപാര കടകള്‍ നേരത്തെ തന്നെ പൂട്ടി.

അവശേഷിച്ച മീനച്ചില്‍ താലൂക്കില്‍ കുറവിലങ്ങാട്ടെ മൊത്തവ്യാപാരിയും വില്‍പന അവസാനിപ്പിച്ചതോടെ ജില്ലയില്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്.

പെട്രോളും ഡീസലും കൊണ്ടു പോകുന്ന ടാങ്കറുകളില്‍ മണ്ണെണ്ണ കൊണ്ടുപോകാനാവില്ല.

അതിനുള്ള വാഹനങ്ങളോ പണമോ തങ്ങളുടെ പക്കല്‍ ഇല്ല.  വീപ്പകളില്‍ കൊണ്ടുപോയാല്‍ മോട്ടോര്‍വാഹനവകുപ്പ് പിഴ അടയ്‌ക്കേണ്ടിവരും.  

ടാങ്കര്‍ ലോറിയുമായി മറ്റു ജില്ലകളില്‍ പോയി മണ്ണെണ്ണയെടുത്താല്‍ ചെലവ് കാശ് പോലും ലഭിക്കില്ല.

ഈ സാഹചര്യത്തിലാണ് അരി എത്തിക്കുന്നതുപോലെ റേഷന്‍കടകളില്‍ എത്തിക്കണമെന്ന് റേഷൻ കട ഉടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

പകരം മണ്ണെണ്ണ വിതരണം ചെയ്യാത്തവര്‍ക്കെതിരെ  നിയമ നടപടിക്ക് സര്‍ക്കാര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതാണ് റേഷന്‍ വ്യാപാരികള്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

Advertisment