സംസ്ഥാനത്ത് വീണ്ടും വ്യാപക ഒടിപി തട്ടിപ്പുകള്‍ സജീവമാകുന്നു. ആരു വിളിച്ചാലും ഒടിപി പറഞ്ഞുകൊടുക്കരുതെന്ന് സൈബര്‍ പോലീസ്. സൈബര്‍ തട്ടിപ്പില്‍ ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ വിളിക്കണമെന്നും പോലീസ്

സൈബര്‍ സെല്ലും ബാങ്കുകളും ചേര്‍ന്ന് ഇത്തരത്തിലുള്ള തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, പൊതു ജനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും ബോധവത്കരണവും ആവശ്യമാണ്.

New Update
opt fraud

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സംസ്ഥാനത്ത് വീണ്ടും വ്യാപക ഒടിപി തട്ടിപ്പ്. സംസ്ഥാനത്ത് ദിവസേന 2000 മുതല്‍ 2500 വരെ ഫോണ്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇക്കുറി പെന്‍ഷന്‍കാരെ ലക്ഷ്യം വെച്ചുകൊണ്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലിയ തോതില്‍ തട്ടിപ്പ് നടത്തിയത്.

Advertisment

ഫോണില്‍ വിളിച്ച് വളരെ മാന്യമായി സംസാരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പ് രീതി. മലയാളമാണ് സംസാരിക്കുന്നത്. വ്യത്യസ്ത പേരുകളിലായി വ്യാജമായി ഫോണ്‍ ചെയ്തു ബാങ്ക് ഉദ്യോഗസ്ഥരെന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ പറ്റിച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.


മാസങ്ങള്‍ക്കു മുന്‍പു താന്‍ ഉപയോഗിച്ച നമ്പര്‍ ഇപ്പോള്‍ നിങ്ങളാണ് ഉപയോഗിക്കുന്നത് എന്നൊക്ക പറഞ്ഞുതട്ടിപ്പു നടത്തിയിരുന്നു.

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഈ നമ്പര്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചിരുന്നതാണ്. ആറ് വര്‍ഷം മുമ്പ് ഞാന്‍ വിദേശത്തായിരുന്നു. ഞാനിപ്പോള്‍ നാട്ടില്‍ വന്നതാണ്. ഞാന്‍ ഉപയോഗിച്ചരുന്ന എന്റെ പഴയ നമ്പരിലാണ് എന്റെ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ലൈസന്‍സും എല്ലാം ലിങ്ക് ചെയ്തിരുന്നത്. ആ രേഖകള്‍ എനിക്ക് വീണ്ടും തിരിച്ചെടുക്കുന്നതിനായി സാറിന്റെ ഒരു സഹായം വേണം സാറിന്റെ  മൊബൈലില്‍ ഒരു ഒ.ടി.പി. വരും. അതൊന്ന് പറഞ്ഞുതരുമോ. എന്നാല്‍ മാത്രമേ എനിക്ക് എന്റെ രേഖകള്‍ മാറ്റാന്‍ പറ്റൂ എന്ന് സൗമ്യമായ രീതിയില്‍ സംസാരിച്ചാണ് തട്ടിപ്പ്.

പലരും ഇത്തരം തട്ടിപ്പില്‍ വീണിരുന്നു. പിന്നീട് അധികൃതര്‍  മുന്നറിയിപ്പുകള്‍ നല്‍കിയതോടെ തട്ടിപ്പ് കുറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും പെന്‍ഷന്റെ പേരില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നത്.  

സൈബര്‍ സെല്ലും ബാങ്കുകളും ചേര്‍ന്ന് ഇത്തരത്തിലുള്ള തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, പൊതു ജനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും ബോധവത്കരണവും ആവശ്യമാണ്.


ബാങ്ക് ഉദ്യോഗസ്ഥര്‍ ഒട്ടപ്പോഴും ഫോണ്‍ വഴി ഒടിപി ചോദിക്കില്ല. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് ഒരിക്കലും ഒ.ടി.പി. പറഞ്ഞുകൊടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


സൈബര്‍ തട്ടിപ്പുകാര്‍ പല തന്ത്രങ്ങളും മെനഞ്ഞ് നിങ്ങളുടെ മുന്നിലെത്താം. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരവും കൈമാറരുത്. സൈബര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് പറയുന്നു. സൈബര്‍ തട്ടിപ്പില്‍ ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ വിളിക്കണമെന്നും പോലീസ് അറിയിച്ചു.

Advertisment