ബൈക്ക് പോത്തിനെ ഇടിച്ച് റോഡില്‍ വീണ മത്സ്യവ്യാപാരി മരിച്ചു. അപകടം ചങ്ങനാശേരി മാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ ബൈക്കില്‍ വരുമ്പോള്‍. അപകടത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സമീപത്തെ സിസിടിവികള്‍ പരിശോധിക്കുമെന്ന് ചങ്ങനാശേരി പോലീസ്

New Update
obit kt biju

ചങ്ങനാശേരി: ബൈക്കില്‍ പോകവേ വട്ടം ചാടിയ പോത്തിനെ ഇടിച്ച് തെറിച്ച് റോഡില്‍ വീണ മത്സ്യവ്യാപാരി ചികിത്സയിലിരിക്കേ മരിച്ചു. ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപം വെട്ടിത്തുരുത്തില്‍ താമസിക്കുന്ന മത്സ്യ വില്ലനക്കാരന്‍ പരേതനായ കൈതാരത്ത് പറമ്പ് കരുണാകരന്റെ മകന്‍ കെ.ടി ബിജു (56) ആണു മരിച്ചത്.

Advertisment

ഞായറാഴ്ച പുലര്‍ചെ ആണ് അപകടം ഉണ്ടായത്. ബൈക്കില്‍ മത്സ്യ വില്‍പന നടത്തുന്ന ബിജു വെളിയനാട്ട് ഭാര്യ വീട്ടില്‍ നിന്നും ഞായര്‍ പുലര്‍ചെ കച്ചവടത്തനായി ചങ്ങനാശേരി മാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ ബൈക്കില്‍ വരുബോഴാണ് എ.സി റോഡില്‍ പൂവം കടത്തിനു സമീപം വച്ച് പോത്തു കുറുകെ ചാടിയത്.

പോത്തിനെ ഇടിച്ചു റോഡിലേക്കു തെറിച്ച് വീണ ബിജുവിനു തലക്കു ഗുരുതരമായി പരുക്കേറ്റു. ആരും കാണാതെ റോഡില്‍ പരുക്കേറ്റ് കിടന്നിരുന്ന ബിജുവിനെ ഇതുവഴി നൈറ്റ് പട്രോളിങ്ങിനെത്തിയ ചങ്ങനാശേരി പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ ചങ്ങനാശേരി പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തലയില്‍ ഗുരുതര പരുക്കറ്റതിനാല്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു രാവിലെ 10.30 ന് മരണപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ചങ്ങനാശേരി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സമീപത്തെ സിസിടിവികള്‍ പരിശോധിക്കുമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു.

Advertisment