കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ ? വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെന്നും ആക്ഷേപം

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പോലും ഈ നിയമത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍, രാജ്യ സുരക്ഷയെ ബാധിക്കാത്ത അന്വേഷണ ഏജന്‍സികളെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

New Update
state information commission
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വിര്‍ശനം ശക്തമാകുന്നു.

Advertisment

വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണ് ഇപ്പോഴത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങള്‍.


ആഭ്യന്തര വകുപ്പ്, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍.ഐ.എ, സി.ബി.ഐ, ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ,  ജി.എസ്.ടി ഇന്റലിജന്‍സ് എന്നിവയാണു മുന്‍പു വിവരാകാശ പരിധിയില്‍ നിന്നു ഒഴിവാക്കപ്പെട്ടത്. ഇവയില്‍ സംസ്ഥാന വിജിലന്‍സിനെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പൊതുജനത്തിന്റെ അറിയാനുള്ള അവാകശത്തെക്കൂടിയാണു നിഷേധിക്കപ്പെടുന്നത്.


വിവരാവകാശ നിയമപ്രകാരം, ഓരോ പൗരനും വിവരങ്ങള്‍ തേടാനും, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനും, സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പുകള്‍ അഭ്യര്‍ഥിക്കാനും, സര്‍ക്കാര്‍ രേഖകളും പ്രവൃത്തികളും പരിശോധിക്കാനും, ഏതൊരു സര്‍ക്കാര്‍ ജോലിയുടെയും വസ്തുക്കളുടെ സാമ്പിളുകള്‍ അഭ്യര്‍ഥിക്കാനും സാധിക്കും.

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പോലും ഈ നിയമത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍, രാജ്യ സുരക്ഷയെ ബാധിക്കാത്ത അന്വേഷണ ഏജന്‍സികളെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.


വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് വിജിലന്‍സിനെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നാണു വിവരം. എന്നാല്‍, നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ എന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.


കേസെടുത്ത് അന്വേഷിച്ച ശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളില്‍ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, വിജിലന്‍സിനെ ഒന്നടങ്കം വിവരാവകാശ നിയമ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണു കത്തിലെ പ്രധാന ആവശ്യം.

ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണ വകുപ്പിനു കത്തു കൈമാറിയിട്ടുണ്ട്. പൊതുഭരണ വകുപ്പ് ഇതു പരിശോധിച്ച് ഉത്തരവിറക്കുക എന്നുള്ളതാണ് അടുത്ത നടപടി. എന്നാല്‍, സംസ്ഥാന വിവരാവകാശ കമീഷണര്‍ നീക്കത്തെ എതിര്‍ക്കുമോ എന്നാത് ഇനി അറിയാനുള്ളത്.

Advertisment