കോട്ടയം: വാഗമണിലെ ചാര്‍ജിങ് സ്റ്റേഷനിലെ കാറിടിച്ച് അമ്മയുടെ മടിയിലിരുന്ന കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
അമ്മയെയും കുഞ്ഞിനെയും ഇടിച്ച ശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയതും ആക്സിലേറ്റര്‍ തന്നെ ആകാനാണ് സാധ്യതയെന്നും ചാര്‍ജിങ് സ്റ്റേഷനിലേക്ക് കയറുന്നിടത്ത് പാകിയ മിനുസമുള്ള തറയോടില്‍ കാറിന്റെ ടയര്‍ സ്ലിപ് ആയപ്പോള്‍ ആക്സിലേറ്റര്‍ പിന്നെയും കൊടുക്കുന്നതിന് കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എം.വി.ഐ ബി. ആശാകുമാര്‍, എഎംവിഐ ജോര്‍ജ് വര്‍ഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം സന്ദര്‍ശിച്ച് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അപകടമുണ്ടായതിനുശേഷം ഡ്രൈവര്‍ക്കുണ്ടായ വെപ്രാളവും പരുക്കിന്റെ ആഴം വര്‍ദ്ധിക്കുവാന്‍ കാരണമായി.
ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള വാഹനമായതിനാല്‍ റിവേഴ്സ് ഗിയറിനുള്ള നോമ്പ് ഇട്ടാല്‍ പോലും രണ്ട് മൂന്ന് സെക്കന്‍ഡിന് ശേഷം മാത്രമേ വാഹനം പുറകോട്ട് മാറുകയുള്ളൂ. ഈ സമയം അമ്മയും കുഞ്ഞും വാഹനവും ഭിത്തിയുമായി ഞെരുങ്ങിയിരിക്കുകയായിരുന്നു. ഇത് പരുക്കിന്റെ ആഴം വര്‍ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അപകടം നടന്നതിനു ശേഷം കാര്‍ ഓടിച്ച ജയകൃഷ്ണന്റെ രൈവദ്യ പരിശോധന കൃത്യസമയത്ത് നടത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ആ സമയം ഇയാള്‍ മദ്യപിച്ചിരുന്നു എന്നൊരാക്ഷേപം ആരും ഉന്നയിച്ചില്ലെന്ന വിചത്ര വാദമാണ് പോലീസ് നിരത്തിയത്.
സംഭവത്തല്‍ ജയകൃഷ്ണനെതിരെ അലക്ഷ്യമായ ഡ്രൈവിങ്ങിനു മാത്രമാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണം നടത്തി കൂടുതല്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ മറ്റു വകുപ്പുകളും ചേര്‍ക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.