പാലാ: പാലാ എം.എല്‍.എ മാണി സി കാപ്പന്‍ വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍പില്‍ കയറി നില്‍ക്കുന്നുവെന്ന് ജോസ് കെ. മാണി എം.പി. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതായും ജോസ് കെ. മാണി.
എടുത്തോട്ടേ എതു വികസന പദ്ധതികള്‍ വേണമെങ്കിലും എടുത്തോട്ടേ, ഞങ്ങള്‍ക്ക് ഒരു ക്രെഡിറ്റും വേണ്ട. പക്ഷേ, പാലാ വികസനവുമായി മുന്നോട്ടു പോകണം. പക്ഷേ, സങ്കടമുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പാലാ ലോക്ഡൗണായി കിടക്കുകയാണ്. എല്ലാം എടുത്തോ, പക്ഷേ, ആക്ഷേപിക്കരുത്.
ഇന്നു പരിഹസിക്കുകയാണ്. മുന്‍പും പരിഹസിച്ചിട്ടില്ലേ, കഴിഞ്ഞ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളിജി പട്ടിക്കു മുഴുവന്‍ തേങ്ങകിട്ടിയതുപോലാണെന്നു പരിഹസിച്ചു. അധ്വനിച്ചിട്ടാണ് 300 കോടി രൂപയുടെ സ്ഥപാനം അവിടെ യാഥാര്‍ഥ്യമാക്കിയത്. വിഷമം ഉണ്ട്, പ്രയാസം ഉണ്ട്.
കള്ളം പറയുവാനും അപവാദ പ്രചാരണങ്ങള്‍ നടത്തുവാനും ഒരു പറ്റം ആളുകളെ കൂട്ടിനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി കുടുംബത്തെയും മക്കളെയും പോലും ആഷേപിക്കുന്നു. ഞാന്‍ ഒക്കെ നിലപാട് എടുത്തിട്ടുണ്ട്. കെ.എം. മാണി നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ, ഒരു വ്യക്തിയെ പരിഹസിക്കുകയോ വ്യക്തിഹത്യയോ ചെയ്തിട്ടില്ല. പൊതുപ്രവര്‍ത്തനമെന്നത് ആക്ഷേപിക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ അല്ല. ഒരുമിച്ച് നിന്നു ഈ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്.
എപ്പോള്‍ ചെന്നാലും പറയും ഗ്രാമീണ മേഖലയിലെ വികസനമാ ഞാന്‍ ചെയ്യുന്നതെന്നു എം.എൽ.എ പറയും. ഇലവീഴാ പൂഞ്ചിറയിലും കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന ഘട്ടത്തിലാണ് പിലിഗ്രിം ടൂറിസം പദ്ധതി കൊണ്ടു വന്നു. പദ്ധതിക്കായി 99 കോടി രൂപ പ്ലാനിക് ബോര്‍ഡ് അനുവദിച്ചു.
കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് തീര്‍ഥാടകര്‍ വരാന്‍ പോവുകയാണ്. 67 കോടി രൂപയാണ് ആപ്രദേശത്തിന്റെ വികസനത്തിന് ചെലവാക്കിയത്. ഇല്ലക്കല്‍ ഇലവീഴാപൂഞ്ചിറയിലേക്കും നിര്‍മിച്ച റോഡുകള്‍ക്ക് തുടക്കമിട്ടത് കെ.എം. മാണിയാണ്. എന്നാല്‍, എല്ലാത്തിനും മുന്നില്‍ കയറി നിന്നു എല്ലാം ഞാന്‍ ഇടപെട്ടാണെന്നു പറഞ്ഞു.
ആശുപത്രിയുടെ മുന്നില്‍ കൂടി നേരെ ബൈപ്പാസില്‍ ചെന്ന് എത്തുന്ന റോഡ് അവിടെ രണ്ടു കോടി രൂപ നമ്മള്‍ ഇടപെട്ടാണ് അനുവദിച്ചത്. അതിന്റെ മുന്നില്‍ കയറിയും ഞാന്‍ ഇടപെട്ടിട്ടാണ് ചെയ്തതെന്നു പറഞ്ഞു. പാലായിലെ സിന്തറ്റിക് ട്രാക്കിൽ വെള്ളം കയറി നശിച്ചപ്പോള്‍ ബജറ്റില്‍ തകു വകയിരുത്തിയിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അന്ന് മുന്‍പില്‍ കയറി നിന്ന് എം.എല്‍.എ പറഞ്ഞത് അത് എന്റേതാണെന്ന്..
എടുത്തോട്ടേ ഏതു വികസന പദ്ധതികള്‍ വേണമെങ്കിലും എടുത്തോട്ടേ, ഞങ്ങള്‍ക്ക് ഒരു ക്രെഡിറ്റും വേണ്ട. പാലായില്‍ വികസനം വരണമെന്നാണ് തങ്ങളുടെ നിലപാടെന്നും ജോസ് കെ. മാണി പറഞ്ഞു.