/sathyam/media/media_files/2025/07/19/study-in-france-2025-07-19-13-01-32.jpg)
കോട്ടയം: ഈഫല്‍ ടവറിന്റെ നാട്ടില്‍ കുറഞ്ഞ ഫീസോടുകൂടി ഉറപ്പുള്ള വിദ്യാഭ്യാസം നേടാം.. മികച്ച തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്താം.. ഇന്ന് പ്ലസ്ടു കഴിഞ്ഞ് വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും..
എന്നാല്‍, അതിനായി തെരഞ്ഞെടുക്കുന്ന രാജ്യവും അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുകയാണ് ഫ്രാൻസ്.
ഹോസ്പിറ്റാലിറ്റി, ഫാഷന്‍, ബിസിനസ് തുടങ്ങിയ കോഴ്‌സുകള്‍ പെയ്ഡ് ഇന്റര്‍ഷിപ്പ് സാധ്യതകള്‍, ട്രിപ്പില്‍ അക്രഡിറ്റേഷന്‍സ് എന്നിവയും ബാച്ച്‌ലേഴ്‌സ് കോഴ്‌സുകള്‍ക്ക് സ്റ്റേബാക്ക് ഓപ്ഷന്‍ ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടുകൂടി മികച്ച ജോലി സാധ്യതകള്‍ കീഴടക്കാം എന്നതും ഫ്രാന്‍സിനെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഒരു ചോയിസാക്കി മാറ്റുന്നു.
ഫ്രാന്‍സിലെ പഠനത്തിന് വളരെക്കുറച്ച് ഡോക്യുമെന്റേഷനാണ് ആവശ്യമായിട്ടുള്ളത് എന്നതും പ്രത്യേകതയാണ്. എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ വെച്ചുകൊണ്ട് ഐ.ഇഎല്‍.ടിഎസ് ഇല്ലാതെ തന്നെ എം.ഒ.ഐ ലെറ്റര്‍ വെച്ച് ആപ്ലിക്കേഷന്‍ ചെയ്യാവുന്നതാണ്.
സെപ്റ്റംബര്‍, ജനുവരി എന്നീ മാസങ്ങളിലാണ് പ്രവേശനം നടക്കുക, പ്രവേശനത്തിന് മൂന്ന് മാസം മുമ്പ് തന്നെ ഒട്ടുമിക്ക എല്ലാ കോഴ്‌സുകളും ക്ലോസ് ആവുകയും ചെയ്യും. അതുകൊണ്ട് വളരെ വേഗം വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.
കോഴ്സുകള്‍ ബിസിനസ്, ധനകാര്യം, ഫാഷന്‍, കല, സാമൂഹിക ശാസ്ത്രം, ലക്ഷ്വറി എന്നിവയായിരിക്കും. ട്രിപ്പിള്‍ അക്രഡിറ്റഡ് ബിസിനസ് സ്‌കൂളുകള്‍ ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മേന്മ ഉറപ്പാക്കുന്നു. ഇതോടൊപ്പം ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച കരാര്‍ പ്രകാരം ബിരുദത്തിന് പരസ്പര അംഗീകാരം നല്‍കുന്നുമുണ്ട്.
ഇന്ത്യയില്‍ 570ല്‍ അധികം ഫ്രഞ്ച് കമ്പനികൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥി തിരിച്ചെത്തിയാലും ജോലി കണ്ടെത്താന്‍ സഹായിക്കുന്നു.
സി.എ.എഫ് ആനുകൂല്യങ്ങള്‍, യാത്രയ്ക്കുള്ള സബ്‌സിഡി, താമസം, ഭക്ഷണം എന്നിവയും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നു. പഠനം കഴിഞ്ഞാലും 2 വര്‍ഷത്തെ സ്‌റ്റേബാക്ക് ഫ്രാന്‍സ് ഓഫര്‍ ചെയ്യുന്നുണ്ട്. ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ളതാണ്.
കൂടുതൽ വിവരങ്ങള്‍ക്ക് ഈ മേഖലയിലെ വിശ്വസ്തരായ സാന്റാ മോണിക്ക പോലുള്ള സ്ഥാപനങ്ങളെ ആശ്രയി ക്കാവുന്നതാണ്. ഫോൺ- O4844150999, 9645222999, www.santamonicaedu.in