കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വെള്ളാപ്പള്ളി നടേശൻ. കോടതി ഉത്തരവ് പ്രകാരം സ്കൂൾ സമയം ക്രമീകരിച്ചപ്പോള്‍ ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യാനാണ് സമസ്ത പറഞ്ഞത്. ഓണവും ക്രിസ്മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നിലെന്നും വെള്ളാപ്പള്ളി വിമർശിച്ചു

ഓണവും ക്രിസ്മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നില്ല. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

New Update
kanthapuram vellappally nadeshan
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് എസ്എന്‍ഡിപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Advertisment

സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കിൽ നടപ്പാക്കുകയില്ല. അവര്‍ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.


'കുട്ടികൾക്ക് സ്‌കൂളില്‍ സൂംബ ഡാൻസ് ഏർപ്പെടുത്തി. അതിനെയും എതിർത്തു. വിദേശത്ത് നടപ്പാക്കിയതാണ് സർക്കാർ കൊണ്ടുവന്നത്.അപ്പോഴേക്കും അത് മുസ്‍ലിം വിരുദ്ധമാണെന്ന് പറയുകയാണ്. 

vellappally nadesan kottayam

കോടതി വിധി പ്രകാരമാണ് സ്‌കൂൾ സമയമാറ്റം നടത്തുന്നത്. കോടതി ഉത്തരവ് പ്രകാരം സമയം ക്രമീകരിച്ചപ്പോള്‍ ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യാനാണ് സമസ്ത പറഞ്ഞത്.

ഓണവും ക്രിസ്മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നില്ല. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.


'വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ നാടാവും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി.


നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്.

കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് 'തൊഴിലുറപ്പ്' പദ്ധതിയിൽ മാത്രമാണ്. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി അനിവാര്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment