കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിപിആര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചതോടെ തുടര്‍ നടപിടകള്‍ക്കു വേഗത കൂടുമെന്നു പ്രതീക്ഷ. പദ്ധതിക്ക് നേരത്തെ
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു.
ഇനി ഡിപിആര്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയാല്‍ ശബരിമല വിമാനത്താവളം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളമായി മാറും.
മൊത്തം പദ്ധതി ചെലവ് 7047 കോടി രൂപയാകുമെന്നാണ് ഡിപിആര്‍ റിപ്പോര്‍ട്ട്. നിര്‍മാണഘട്ടത്തില്‍ ചുരുങ്ങിയത് 8,000 പേര്‍ക്കും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 600 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നു പ്രതീക്ഷ. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക.
എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുന്നുണ്ട്. 3500 മീറ്റര്‍ നീളമുള്ള റണ്‍വെയാണ് രൂപരേഖയിലുള്ളത്. പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കന്നത്.
കഴിഞ്ഞ രണ്ടിന് ആണ് ഫീല്‍ഡ് സര്‍വേ റവന്യു വകുപ്പ് ആരംഭിച്ചത്. മണിമല വില്ലേജില്‍ പൂര്‍ത്തിയായ സര്‍വേ ഇനി എരുമേലി തെക്ക് വില്ലേജില്‍ കൂടിയുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ നിലവില്‍ പാലാ സബ് കോടതിയിലുള്ള കേസ് തീര്‍പ്പാകുന്നത് അനുസരിച്ചായിരിക്കും.