സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ ഇന്നു മുതല്‍ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും. ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് നിരീക്ഷണത്തിന് ജില്ലകളില്‍ മേല്‍നോട്ടം വഹിക്കും. വെല്ലുവിളിയായി മഴ

റിപ്പോര്‍ട്ടില്‍ അപകടാവസ്ഥയില്‍ ഉള്ള കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി കുട്ടകളിളെ സുരക്ഷിതമായ മറ്റു കെട്ടടങ്ങിലേക്കു മാറ്റണം.

New Update
images(1382)

കോട്ടയം: സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്  സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും.  ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് നിരീക്ഷണത്തിന് ജില്ലകളില്‍ മേല്‍നോട്ടം വഹിക്കും.

Advertisment

ഡി.ഡി., ആര്‍.ഡി.ഡി,എ.ഡി., ഡി.ഇ.ഒ., എ.ഇ.ഒ. ,വിദ്യാകിരണം കോര്‍ഡിനേറ്റര്‍, ബി.ആര്‍.സി. ഉദ്യോഗസ്ഥന്‍ , ഡയറ്റ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരാണ് ജില്ലാതല ഉദ്യോഗസ്ഥ ഗ്രൂപ്പിലുണ്ടാകുക.


സ്‌കൂള്‍ സന്ദര്‍ശനത്തില്‍ മേല്‍ സൂചിപ്പിച്ച വകുപ്പ് തലവന്‍മാരുടെ ഗ്രൂപ്പില്‍ കുറഞ്ഞത് 3 പേര്‍ ഉണ്ടാകും. വര്‍ക്കിങ് ടൈമില്‍ ഏരിയ നിശ്ചയിത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.


 

ഓഗസ്റ്റ് 12 ന് രാവിലെ 10ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ വെച്ച് സംസ്ഥാന സേഫ്റ്റി ഓഡിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.  അതേ സമയം, ശക്തമായ മഴ പരിശോധനകൾക്ക് വെല്ലുവിളിയാണ്. 

റിപ്പോര്‍ട്ടില്‍ അപകടാവസ്ഥയില്‍ ഉള്ള കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി കുട്ടകളിളെ സുരക്ഷിതമായ മറ്റു കെട്ടടങ്ങിലേക്കു മാറ്റണം.

മുന്‍പു നടത്തിയ പരിശോധനയില്‍ എന്തുകൊണ്ടു വീഴ്ച വന്നു എന്നു പരിശോധിക്കുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുന്‍പു പേരില്‍ മാത്രം പരിശോധന നടന്നു എന്നതാണ് ഉയരുന്ന ആരോപണം.

Advertisment