കോട്ടയം: ആഗോള ഭീമനാണ് കെ.എഫ്.സി ചിക്കന്‍. ഒട്ടേറേ പേര്‍ കെ.എഫ്.സി. ചിക്കന്‍ ഇഷ്ടപ്പെടുന്നവരുണ്ട്.
ഓരോ ഔട്ട്‌ലെറ്റുകളും ഫ്രാഞ്ചേസികള്‍ എടുത്തു നടത്തുകയാണ് ചെയ്യുക. എന്നാല്‍, തുടര്‍ച്ചയായി വ്യാപകമായി മോശം ഭക്ഷണമെന്ന പരാതി ഉയര്‍ന്നതോടെ കെ.എഫ്.സിയുടെ ഡിമാന്‍ഡ് ഇടിഞ്ഞു.
ഇതോടെ സോഷ്യല്‍ മീഡിയയിലും പത്രത്തിലും പരസ്യം നല്‍കി ഓഫറുകളോടെ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് കെ.എഫ്.സി.
നേരത്തെ പാലായിലും എറണാകുളത്തുനിന്നുമാണ് മോശം ഭക്ഷണം നല്‍കിയെന്ന പരാതി ഉയര്‍ന്നത്. പാലായില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫാമിലിക്ക് ദുര്‍ഗന്ധം ഉള്ള ചിക്കന്‍ നല്‍കി.
പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരിൽ നിന്നു മോശം പ്രതികരണമായിരുന്നു ലഭിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ എറണാകുളത്തു നിന്നും സമാന പരാതി ഉയര്‍ന്നു. നല്ല പീസുകള്‍ക്കൊപ്പം ദുര്‍ഗന്ധം ഉള്ള ചിക്കന്‍ നല്‍കിയെന്നായിരുന്നു ആഷേപം.
മോശം ഭക്ഷണം കിട്ടിയതോടെ ഉപഭോക്താവ് കെ.എഫ്.സി. ജീവനക്കാരെ ചോദ്യം ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പാഴ്‌സല്‍ വാങ്ങി അരമണിക്കൂര്‍ പോലും ആയില്ല, അതുകൊണ്ട് കഴിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് മോശമായതെന്ന മറുപടി നല്‍കേണ്ട എന്നു പറഞ്ഞുകൊണ്ടാണ് യുവാവ് ജീവനക്കാരെ നേരിടുന്നത്.
ഇത്തരത്തില്‍ പലയിടങ്ങളില്‍ നിന്നും ആക്ഷേപം ഉയരുന്നുണ്ട്. നല്ല പീസുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ പീസ് മോശമായവ ഉണ്ടാകും. ഓഫര്‍ നോക്കി വാങ്ങുന്നവരാണ് പെടുന്നത്.
ആരോപണങ്ങള്‍ കെ.എഫ്.സിയുടെ വില്‍പ്പനയെ ബാധിച്ചിരുന്നു. ഇതോടെയാണ് മലയാള മനോരമ ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ കൂടി പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്.
മോശമായ ഇറച്ചികളുടെ അളവ് കൂടുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങൾ അവ കുറഞ്ഞ വിലയിൽ വിറ്റഴിച്ചു മുടക്കു മുതൽ ഈടാക്കുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം.