എത്ര കുരുന്നുകള്‍ക്കാണ് റമ്പൂട്ടാന്‍ കഴിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. തീരെ ചെറിയ കുട്ടികള്‍ക്കു റമ്പൂട്ടാന്‍ നല്‍കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം. കുട്ടികള്‍ കുരുവോടെ റമ്പൂട്ടാന്‍ വിഴുങ്ങിയാല്‍ ശ്വാസ തടസം ഉണ്ടായി ജീവന്‍ നഷ്ടപ്പെടാം

റമ്പൂട്ടാന്‍ കഴിച്ച കുട്ടികള്‍ മരണപ്പെടുന്നത് ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നാതണ്

New Update
1001123299

കോട്ടയം: ഇന്നു മിക്ക വീടുകളിലും വളര്‍ത്തുതോ വാങ്ങുന്നതോ ആയ പഴങ്ങളില്‍ ഒന്നാണ് റമ്പൂട്ടാന്‍.

Advertisment

നല്ല മധുരവും കാണാന്‍ ഉള്ള ഭംഗിയുമെല്ലാം റമ്പൂട്ടാനെ ആകര്‍ഷകമാക്കുന്നു. 

എന്നാല്‍, റമ്പൂട്ടാന്‍ കാരണം എത്ര കുരുന്നകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു എന്ന കണക്കുകൂടി നോക്കിയാല്‍ മലയാളി ഞെട്ടും.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി കുട്ടികള്‍ക്കാണ് റമ്പൂട്ടാൻ കഴിച്ച് അപകടം സംഭവിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍

ഒരു വയസ്സുകാരന്‍ റമ്പൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ച വാര്‍ത്തയാണ് മലയാളി കേട്ടത്.

പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശികളായ ബിനില്‍-ആതിര ദമ്പതികളുടെ മകന്‍ അത്യുക്താണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റമ്പൂട്ടാന്‍ വിഴുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിൽ

തിരുവനന്തപുരം കല്ലമ്പലത്ത് റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു.

കോട്ടയത്ത് പാലായിലും സമാന സംഭവം ഉണ്ടായി. ഓഗസ്റ്റിലായിരുന്നു സംഭവം. അന്ന് എട്ടു മാസം പ്രായമായ കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്.

പഴം നല്‍കുന്നതിനിടെ കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റമ്പൂട്ടാന്‍ കഴിച്ച കുട്ടികള്‍ മരണപ്പെടുന്നത് ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നാതണ്.

പലപ്പോഴും അഞ്ജതയാണ് അപകടങ്ങള്‍ വരുത്തിവെക്കുന്നത്. റമ്പൂട്ടാന്‍ കുട്ടികള്‍ എടുക്കാന്‍ പറ്റുന്ന സ്ഥലത്ത് ഒരിക്കലും വെക്കാന്‍ പാടില്ല. ഇതോടൊപ്പം വീടുകളില്‍ മരങ്ങള്‍ ഉണ്ടെങ്കില്‍ നിലത്തു വീഴുന്നവ കുട്ടികള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് റമ്പൂട്ടാന്‍ നല്‍കണമെന്നുണ്ടെങ്കില്‍ കുരു കളഞ്ഞ് ദശ മാത്രമായി നല്‍കാം.

അല്ലാത്ത പക്ഷം കുട്ടികള്‍ പഴം കുരുവോടെ വിഴുങ്ങുകയും ഇവ തൊണ്ടയില്‍ കുടുങ്ങി കുട്ടികള്‍ മരണപ്പെടാനും സാധ്യതയേറെ.

Advertisment