വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. 

New Update
images(1400)

കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. കിടങ്ങൂരിൽ റോഡിനു കുറുകെ മരം വീണു.

Advertisment

കുമരകം റോഡിലും കാഞ്ഞിരപ്പള്ളി ചോറ്റിയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. 

കൂടല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തും മരം വീണു. ഉച്ചക്ക് രണ്ടരയോടെ പെയ്ത ശക്തമായ മഴക്കുപിന്നാലെ അതിശക്തമായ കാറ്റടിച്ചത്. അപടകങ്ങളിൽ ആളപായമില്ല. 

Advertisment