ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യത്തെയും ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചു ഡോ. അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ടു റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ഇന്നു മറുകണ്ടം ചാടി അവഹേളിക്കുന്നതു പ്രത്യക്ഷ താല്‍പര്യങ്ങള്‍കൊണ്ടാകാം. റിപ്പോര്‍ട്ടര്‍ ടി.വി അവതാരകന്‍ ഡോ. അരുണ്‍ കുമാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ രൂക്ഷ വിമര്‍ശനം

പൊള്ളയായ വാക്കുകള്‍ കുത്തികയറ്റി ആരെയെങ്കിലുമോ ഏതെങ്കിലുമോ ചില പ്രത്യേക കരിവാരി തേക്കുവാന്‍ ആണ് ഉദ്ദേശം എങ്കില്‍ അതിനെതിരെ പ്രതിഷേധങ്ങളും, പ്രതികരണങ്ങളും ഉണ്ടാകും.

New Update
arun kumar reporter
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പാരമ്പര്യത്തെയും മലങ്കര സഭയുടെ വിശ്വാസത്തേയും മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചുകൊണ്ടു റിപ്പോര്‍ട്ടര്‍ ചാനലിന്റെ അവതാരകന്‍ ഡോ. അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം ആണെന്നു സഭാ നേതൃത്വം. 

Advertisment

മലങ്കര സഭ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായോ, പുണ്യവാളനായോ പ്രഖാപിച്ചിട്ടില്ല. സഭയിലെ അംഗങ്ങള്‍ മാത്രമല്ല അദ്ദേഹത്തിന്റെ കല്ലറയില്‍ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും. ജനങ്ങളുടെ മനസില്‍ കയറിയ നേതാവിന്റെ കല്ലറ മലങ്കര സഭയുടെ പുതുപ്പള്ളി പള്ളിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് അവിടെ ആളുകള്‍ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും കൊണ്ട് മലങ്കര സഭയെ അവഹേളിക്കുന്ന വൃത്തികെട്ട മാധ്യമ രീതിയോട് യോജിപ്പില്ല.


ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഈ മാധ്യമ പ്രവര്‍ത്തകന്‍ ഇന്നു മറുകണ്ടം ചാടി സംസ്‌കാരത്തേയും മൃതരായവരുടെ കല്ലറയില്‍ വന്നു പ്രാര്‍ഥിക്കുന്നതിനേയും അവഹേളിക്കുന്നതു പ്രത്യക്ഷ താല്പര്യങ്ങളോ ആരോടെങ്കിലും വിധേയം കാണിക്കാനോ ചാനലിന്റെ റേറ്റിങ്ങിന്റെ പ്രശ്‌നവും ആവാം.

സ്വതാല്‍പര്യങ്ങള്‍ക്കു വേണ്ടി വായില്‍ തോന്നിയത് എന്തും വിളിച്ചു പറഞ്ഞു സഭയെ അവഹേളിക്കുവാന്‍ നോക്കിയാല്‍ പ്രതികരണങ്ങള്‍ ഉണ്ടാകും. നാടിനെ ഭരിച്ച രണ്ടു മുഖ്യ മന്ത്രിമാരെയും അവരുടെ മരണത്തെയും സഭ വേണ്ടവിധത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

അതിനിടക്ക് പൊള്ളയായ വാക്കുകള്‍ കുത്തികയറ്റി ആരെയെങ്കിലുമോ ഏതെങ്കിലുമോ ചില പ്രത്യേക കരിവാരി തേക്കുവാന്‍ ആണ് ഉദ്ദേശം എങ്കില്‍ അതിനെതിരെ പ്രതിഷേധങ്ങളും, പ്രതികരണങ്ങളും ഉണ്ടാകും. ഭാരതത്തെ പഠിച്ച് തുടങ്ങുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂടെയാണ്. വിവിധതരം വിശ്വാസങ്ങളും വിശ്വാസാമില്ലായ്മയും എല്ലാം ഇതില്‍ പെടും എന്നാണല്ലോ ?


മാധ്യമ പ്രവര്‍ത്തനം പഠിച്ചോ പഠിക്കാതയോ തടികള്ളന്റെ കാശിന്റെ ബലത്തിലോ ഒക്കെ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ ആകുന്ന കാലത്ത്  വിശ്വാസത്തെയും ആചാരങ്ങളെയും അപമാനിക്കുന്നതരം താരതമ്യങ്ങള്‍ എന്ത് ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരിലോ അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിലോ സംഭവിക്കുമ്പോള്‍ ഇന്ത്യയുടെ മേന്മകളില്‍  കളങ്കംചാര്‍ത്തി പോകുന്നുണ്ട്.


പുതുപ്പള്ളി പള്ളി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള ആരാധനാലയം ആണ്. അവിടെ ആയിരങ്ങള്‍ വന്നു പോകാറുണ്ട് ആ ആരാധനാലയത്തിനോ, സഭയ്ക്കോ പ്രത്യേക താല്പര്യങ്ങളോ ഇല്ല, അങ്ങനെ വളച്ചൊടിക്കുവാന്‍ ഏതെങ്കിലും ആളുകള്‍ ശ്രമിക്കുന്നുവെങ്കില്‍ അത് അവരുടെ മനസിന്റെ വൈകല്യമായി കാണുന്നു എന്നും സഭാ മാധ്യമ വിഭാഗം അറിയിച്ചു.

Advertisment