കോട്ടയത്ത് ഇന്നും മഴ തുടരും. ഒപ്പം ശക്തമായ കാറ്റും. മഴയില്‍ ജില്ലയിലെ നഷ്ടക്കണക്ക് തുടരുന്നു

നിരവധിയിടങ്ങളില്‍ മരം വീണു  ഗതാഗത തടസമുണ്ടായപ്പോള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ മുകളില്‍ മരം വീണു.

New Update
1001125222

കോട്ടയം: കോട്ടയത്ത് ഇന്നും മഴ തുടരും.. ഒപ്പം ശക്തമായ കാറ്റും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിൽ കാറ്റു വീശാനാണ് സാധ്യത.

Advertisment

കിഴക്കന്‍/മലയോര മേഖലകളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത ഉണ്ട്. 

തുടര്‍ന്നുള്ള മൂന്നു നാല് ദിവസം ഇടവിട്ട സമയങ്ങളില്‍ വരുന്ന സാദാരണ കാലാവര്‍ഷ മഴ തുടരും.  

അതേ സമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വീശിയ കാറ്റില്‍ വ്യാപക നാശമാണ് ഉണ്ടായത്. 

കോട്ടയം, വൈക്കം, മീനച്ചില്‍, ചങ്ങനാശേരി താലൂക്കുകളിലാണ് കാറ്റ് ആഞ്ഞു വീശിയത്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു ശക്തമായ മഴയ്ക്കൊപ്പം കാറ്റു വീശിയത്.

നിരവധിയിടങ്ങളില്‍ മരം വീണു  ഗതാഗത തടസമുണ്ടായപ്പോള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ മുകളില്‍ മരം വീണു.

നിരവധി വീടുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കാറ്റില്‍ നാശമുണ്ടായി. 

റോഡില്‍ മരം വീണു വ്യാപക ഗതാഗത തടസമുണ്ടായപ്പോള്‍ വൈദ്യുതി ലൈനിലേക്കു മരം വീണു നിരവധിയിടങ്ങളില്‍ അപകടങ്ങളുണ്ടായി.

 മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്.

എന്നാല്‍, അപകട മുന്നറിയിപ്പ് നിരപ്പിന് അടുത്തേക്ക് വെള്ളം ഉയര്‍ന്നിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment