എം.സി. റോഡില്‍ നാട്ടകത്ത് ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ തുറന്നപ്പോൾ ബൈക്കിൽ തട്ടിയതോടെ. റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് പിന്നാലെ വന്ന ലോറി കയറുകയായിരുന്നു

മാന്നാനം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നു സൂചന.

New Update
accident

കോട്ടയം: എം.സി. റോഡില്‍ നാട്ടകം സിമന്റ് കവിലയില്‍ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Advertisment

 ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

മാന്നാനം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നു സൂചന. 

ഇന്നു രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം.

റോഡരികല്‍ പാര്‍ക്കു ചെയ്ത കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതാണ് അപകട കാരണം. ഡോറില്‍ തട്ടി പിന്നാലെ വന്ന ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു.

ഈ സമയം ലോറി തൊട്ടു പിന്നില്‍ ഉണ്ടായിരുന്നു. ലോറി ബൈക്ക് യാത്രിനായ യുവാവിന്റെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment