കോട്ടയം: എം.സി റോഡിൽ നാട്ടകത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണതിനെ തുടർന്ന് പിന്നാലെ വന്ന ടാങ്കർ ലോറി കയറി പരുക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാനം സ്വദേശി മരിച്ചു.
മാന്നാനം തടത്തിൽ ചെല്ലപ്പൻ്റെ മകൻ സുനിൽ കുമാറാ(57) ണ് മരിച്ചത്. എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ രാവിലെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സുനിൽകുമാർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 10.45 ന് നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുകയായിരുന്നു.
ഇതിനിടെ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി, തുടർന്ന് ബൈക്ക് റോഡരികിലെ ടാങ്കർ ലോറിയ്ക്ക് അടിയിലേയ്ക്കു വീഴുകയായിരുന്നു.
തുടർന്ന് ടാങ്കർ ലോറിയുടെ അടിയിൽ വീണ ഇദ്ദേഹത്തിന്റെ കാലിലൂടെ ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ ' ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.