വന്‍ തോതില്‍ റബര്‍ ഇറക്കുമതിക്കു തയാറെടുക്കുന്ന റബര്‍ കമ്പനികള്‍ക്കു തിരിച്ചടിയായി  തായ്ലന്‍ഡ് കംബോഡിയ സംഘര്‍ഷം. നേട്ടം മലയാളികള്‍ക്ക്. റബര്‍ വില ഉയരുമെന്നു പ്രതീക്ഷ

രാജ്യത്ത് സ്വഭാവിക റബര്‍ ഏറ്റവും കൂടുതല്‍ വിപണിയിലെത്തിക്കുന്നത് കേരളമാണ്. ക്ഷാണം കാരണം ഉയര്‍ന്നു തുടങ്ങിയ വില ഇതോടെ ഇടിയുമെന്ന ആശങ്ക ശക്തമാണ്.

New Update
rubber2

കോട്ടയം: സ്വാഭാവിക റബര്‍ കിട്ടാനില്ലെന്നു പറഞ്ഞു വന്‍ തോതില്‍ റബര്‍ ഇറക്കുമതിക്കു തയാറെടുക്കുന്ന റബര്‍ കമ്പനികള്‍ക്കു തിരിച്ചടിയായി തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷം.

Advertisment

 ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദക രാജ്യമാണ് തായ്ലന്‍ഡ്. ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കൂടുതലായി ഇറക്കുമതി നടത്തുന്നത് തായ്ലന്‍ഡില്‍ നിന്നാണ്.

ആഭ്യന്തര വില പിടിച്ചു നിര്‍ത്താന്‍ പലപ്പോഴും ഇറക്കുമതിയെയാണ് ടയര്‍ കമ്പനികള്‍ ആശ്രയിച്ചിരുന്നത്. 

യുദ്ധം രൂക്ഷമായാൽ റബര്‍ ടാപ്പിംഗ് ഉള്‍പ്പെടെയുള്ളവയെ ബാധിക്കും. തായ്ലന്‍ഡില്‍ ഉത്പാദനം കുറയുന്നതോടെ ഇത് സാധ്യമാകാതെ വരും.

തായ്ലന്‍ഡില്‍ നിന്നുള്ള റബര്‍ വരവ് കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വഭാവിക റബറിന്റെ വില ഉയരും.

 ആഗോള തലത്തില്‍ ടയര്‍ കമ്പനികളെ ഗുരുതരമായി ബാധിക്കുമെങ്കിലും റബര്‍ കര്‍ഷകര്‍ക്ക് നേട്ടമാകും.

അന്താരാഷ്ട്ര റബര്‍ വില ഇപ്പോള്‍ താഴ്ന്നു നില്ക്കുകയാണ്.

200 രൂപയില്‍ താഴെയാണ് അന്താരാഷ്ട്ര വില. ആഭ്യന്തര വില 213 രൂപയും. തായ്ലന്‍ഡില്‍ നിന്നുള്ള റബര്‍ വരവ് നിലച്ചാല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിലകള്‍ ഉയരും.

രാജ്യത്ത് സ്വഭാവിക റബറിന്റെ വരവ് കുറഞ്ഞതോടെ തങ്ങള്‍ പ്രതിസന്ധിയിലാണെന്നും റബര്‍ ലഭ്യത കുറഞ്ഞത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്നും ടയര്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് സ്വഭാവിക റബര്‍ ഏറ്റവും കൂടുതല്‍ വിപണിയിലെത്തിക്കുന്നത് കേരളമാണ്.

ക്ഷാണം കാരണം ഉയര്‍ന്നു തുടങ്ങിയ വില ഇതോടെ ഇടിയുമെന്ന ആശങ്ക ശക്തമാണ്.

 ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കാര്യമായി ചരക്ക് എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില കൂടുമെന്ന സൂചനയുള്ളതിനാല്‍ ടാപ്പിംഗ് നടത്തുന്ന കര്‍ഷകര്‍ ചരക്ക് പിടിച്ചു വച്ചിരിക്കുകയാണ്.

മാത്രമല്ല, മഴക്കാലമായതിനാല്‍ കര്‍ഷകരിലേറെയും ഷീറ്റാക്കാന്‍ മെനക്കെടാതെ പാല്‍ ആയിട്ട് തന്നെയാണ് കൊടുക്കുന്നത്.

തോട്ടങ്ങളില്‍ വന്ന് കമ്പനികള്‍ പാല്‍ ശേഖരിക്കുമെന്നതും കര്‍ഷകരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഷീറ്റായി റബര്‍ വില്‍ക്കുന്നതിലും എളുപ്പമാണെന്നതും പാല്‍ വില്പന കൂടാന്‍ കാരണമായിട്ടുണ്ട്.

Advertisment