കോട്ടയം: പുതിയ വൈദ്യുതി ലൈന്‍ നിര്‍മാണം കവചിത കണ്ടക്റ്ററുകള്‍ ഉപയോഗിച്ച് മാത്രം ചെയ്യാനുള്ള 2021 ലെ കെ.എസ്.ഇ.ബിയുടെ തീരുമാനം നടപ്പാക്കുന്നതിലെ കാലതാമസം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു. അമിത ചെലവാണ് കെ.എസ്.ഇ.ബിക്കു തിരിച്ചടിയാകുന്നത്.
ഓരോ മഴക്കാലത്തും നിരവധി അപകട മരണങ്ങളാണു ഷോക്കേറ്റ് ഉണ്ടാകുന്നത്. അടുത്തിടെ ഷോക്കേറ്റ് വിദ്യാര്‍ഥി ഉള്‍പ്പടെ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തി ലൈന്‍ നിര്‍മാണം കവചിത കണ്ടക്റ്ററുകള്‍ ഉപയോഗിച്ച് മാത്രം ചെയ്താല്‍ മതിയെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പഴയ ലൈനുകളും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
വൈദ്യുതി പോസ്റ്റുകളിലെ അനധികൃത കേബിളുകള്‍ ഉടന്‍ നീക്കാനുള്ള തീരുമാനം ഇതുവരെ നടപ്പാക്കാനായില്ല. മഴ ശക്തമായതോടെ റെസ്‌റ്റെടുക്കാന്‍ പോലും സമയമില്ലാതെ ജീവനക്കാര്‍ ജോലിയെടുക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/07/28/maintinance-work-in-progress-2-2025-07-28-12-31-17.jpg)
കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കു മൂന്നു ദിവസത്തെ മഴ കൊണ്ട് സംഭവിച്ചത്. എന്നാല്‍, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത് കെ.എസ്.ബിയ്ക്കു തിരിച്ചടിയാകുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരെ കൊണ്ടാണ് കെ.എസ്.ഇ.ബി മുന്നോട്ടുപോകുന്നത്.
എന്നാല്‍, സംസ്ഥാനത്തെ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി ലൈനുകളുടേയും അനുബന്ധ സംവിധാനങ്ങളുടേയും അടിയന്തിര സുരക്ഷാ പരിശോധന ഈ മാസം തന്നെ പൂര്‍ത്തിയാക്കാക്കുമെന്നു കെ.എസ്.ഇ.ബി പറയുന്നു. ഓഗസ്റ്റ് 15 നകം എല്ലാ ലൈനുകളുടെയും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി രൂപവല്‍കരിച്ച സമിതികളും ഉടന്‍ യോഗം ചേരാനും ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. സംസ്ഥാനതല സമിതി, കലക്ടര്‍ ചെയര്‍മാനും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കണ്‍വീനറുമായ ജില്ലാതല സമിതി എന്നിവ ഓഗസ്റ്റ് 15ന് മുമ്പ് വിളിച്ചുചേര്‍ക്കും.
വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിന് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലും ജാഗ്രതാ സമിതികളും ചേരും. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
വൈദ്യുതി ലൈനുകള്‍ പരിശോധിക്കല്‍, അപകട സാധ്യത കണ്ടെത്തല്‍, തുടര്‍നടപടികള്‍ സ്വീകരിക്കല്‍ എന്നിവ രേഖപ്പെടുത്തുന്നതിന് സോഫ്റ്റ്വെയര്‍ സംവിധാനം തയാറാക്കാനും കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നുണ്ട്.