കോട്ടയം: കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ ഫോണ്‍ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാന്‍ കെപിസിസി നിര്‍ദേശം ലഭിച്ചായി കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. അല്ലാതെ ഒരു അഭിപ്രായം പറയുന്നതു ശരിയല്ല. പക്ഷേ, ഒരു കാര്യം ഉറപ്പു പറയാം. നീതിബോധവും നീതിപൂര്‍വുമായിട്ടുള്ള തീരുമാനമേ ഉണ്ടാകൂ. പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പഠിച്ച ശേഷം ഒരു തീരുമാനം അറിയിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി ഉണ്ടെന്നുള്ള ആരോപണം തിരുവഞ്ചൂര്‍ തള്ളി. കോണ്‍ഗ്രസില്‍ തമ്മിലടി ഏറ്റവും കുറഞ്ഞൊരു കാലത്താണു നമ്മള്‍ ഇപ്പോള്‍ ഉള്ളത്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വിദഗ്ധമായ നേതൃത്വം കെ.പി.സി.സിക്കുണ്ട്.
ഇന്നത്തെ സ്ഥിതിവെച്ചു നോക്കിയാല്‍ യു.ഡി.എഫ് കേരളത്തില്‍ നല്ല മുന്നേറ്റത്തിലേക്ക് വരാന്‍ പോവുകയാണ്. ജനങ്ങള്‍ യു.ഡി.എഫിന് ഒപ്പമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ശബ്ദരേഖ ചോര്‍ന്നതിനു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍വരും. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചിരുന്നു.
ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് രവി ഒഴിഞ്ഞത്. മുന്‍ മന്ത്രി എന്‍.ശക്തനാണു പകരം ചുമതല നല്‍കിയത്.
/filters:format(webp)/sathyam/media/media_files/2025/07/28/a-jaleel-2025-07-28-15-16-18.jpg)
3 മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോള്‍ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമര്‍ശങ്ങള്‍ കടുത്തതാണെന്നു പാര്‍ട്ടി വിലയിരുത്തി.
സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു കെപിസിസി പുറത്താക്കിയിരുന്നു.