സുരേഷ് കുറുപ്പ് അടഞ്ഞ അധ്യായം.വിവാദങ്ങളില്‍ പ്രതികരിച്ച് കുറുപ്പിനെ ആളാക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം.''ക്യാപിറ്റല്‍ പണിഷ്‌മെന്റില്‍' കൂടുതല്‍ പ്രതികരണങ്ങള്‍ക്കു മുതിരാതെ കുറുപ്പും.കുറുപ്പ് യു.ഡി.എഫുമായി അടുത്തേക്കുമെന്നും പ്രചാരണം

മികച്ച പാര്‍ലമെന്റേറിയനെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്നത് കുറുപ്പിനെ നിരാശനാക്കിയിരുന്നു.

New Update
images(1487)

കോട്ടയം: ആലപ്പുഴയിലെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നു ആവശ്യപ്പെട്ടെന്നും അതില്‍ മനംനൊന്ത വി.എസ് സമ്മേളന വേദി വിട്ടു എന്നുമുള്ള മുന്‍ എം.പി. സുരേഷ് കുറുപ്പിന്റെ അനുസ്മരണ ലേഖനത്തില്‍ പ്രതികരിക്കാതെ ജില്ലാ നേതൃത്വം.

Advertisment

 ജില്ലയില്‍ നിന്നു ആരും വിവാദത്തില്‍ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

പ്രതികരണങ്ങളിലൂടെ സ്വയം പരുക്കേല്‍പ്പിക്കാന്‍ ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നില്ല.


എം.എല്‍.എ, എം.പി. എന്ന നിലയിലുള്ള സുരേഷ് കുറുപ്പിന്റെ ജനകീയതയെ മാത്രമാണ് സി.പി. എം. അല്‍പ്പമെങ്കിലും ഭയക്കുന്നത്.


ഇപ്പോള്‍ പ്രതികരിച്ചാല്‍ ജനകീയത വര്‍ധിച്ചേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പൂര്‍ണമായി അവഗണിക്കുന്നതിലൂടെ കുറുപ്പ് അടഞ്ഞ അധ്യായമായി മാറുമെന്നും നേതൃത്വം കരുതുന്നു.

മികച്ച പാര്‍ലമെന്റേറിയനെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്നത് കുറുപ്പിനെ നിരാശനാക്കിയിരുന്നു. 


എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന നേതാവ് മൂന്നു പതിറ്റാണ്ടിനു ശേഷവും സി.പി.എമ്മിന്റെ സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടാതിരിക്കുകയും ജൂണിയര്‍ നേതാക്കളും എത്തുകയും ചെയ്തതോടെയാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായത്.


 ആരോഗ്യ പ്രശ്നങ്ങളാല്‍ ഒഴിവാകുന്നുവെന്നും പാര്‍ട്ടി ജില്ലാ ആസ്ഥാന ബ്രാഞ്ചില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ, അനുനയ ചർച്ചകൾക്ക് പോലും നേതൃത്വം തയാറായില്ല.

അതേസമയം, വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന നിലപാടാണ് സുരേഷ് കുറുപ്പിനും.

വിവാദ ലേഖനത്തിനു പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോടെല്ലാം കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഇതിനിടെ, കുറുപ്പ് യു.ഡി.എഫുമായി അടുത്തേക്കുമെന്ന രീതിയില്‍ പ്രചാരണം വന്നുവെങ്കിലും അത് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പ്രചാരണമാണെന്നാണു വിലയിരുത്തല്‍

Advertisment