നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാർ അതിന് വേദികൾ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്നേഹം എവിടെയായിരുന്നു ? മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്തുമായി സി. അഡ്വ. ജോസിയ

'ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർത്ഥിക്കുന്നവരാണ് പിതാക്കന്മാർ' എന്ന് അങ്ങ് പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല സർ. അവർ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവർത്തകരല്ല.

New Update
v sivankutty
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്തുമായി സി. അഡ്വ. ജോസിയ. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ  മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രതികരണങ്ങൾക്കു മറുപടി നൽകുകയായിരുന്നു വോയിസ്‌ ഓഫ് നൺസ് ന്റെ പി.ആർ.ഒ സിസ്റ്റർ ജോസിയ.

Advertisment

ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതൽ തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ അങ്ങേയ്ക്കുണ്ടായ വിഷമം ഞങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്.


നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാർ അതിന് വേദികൾ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്നേഹം എവിടെയായിരുന്നു? യൂട്യൂബ് ചാനലുകളിൽ സമർപ്പിതർക്കെതിരെ വൃത്തികെട്ട കഥകൾ വിളമ്പി നടന്നവരെ തടയാൻ അങ്ങയുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞോ? എന്നും സി. ജോസിയ ചോദിക്കുന്നു.


ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർത്ഥിക്കുന്നവരാണ് പിതാക്കന്മാർ എന്ന് അങ്ങ് പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല സർ. അവർ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവർത്തകരല്ല. 

ഒരു കാര്യം കൂടി, അങ്ങ് പറഞ്ഞതുപോലെ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനം ഉറപ്പിക്കലാണ് പ്രധാനമെങ്കിൽ, അവർക്ക് ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെടാതെ സ്വസ്ഥമായി ഇരിക്കാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യാതെ, ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ശബ്ദമുയർത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നവരാണെന്നും സിസ്റ്റർ പറയുന്നു.

കത്തിൻ്റെ പൂർണ രൂപം: ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക്,

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ അങ്ങ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വൈകാരികമായ പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതൽ തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ അങ്ങേയ്ക്കുണ്ടായ വിഷമം ഞങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്.

നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാർ അതിന് വേദികൾ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്നേഹം എവിടെയായിരുന്നു? യൂട്യൂബ് ചാനലുകളിൽ സമർപ്പിതർക്കെതിരെ വൃത്തികെട്ട കഥകൾ വിളമ്പി നടന്നവരെ തടയാൻ അങ്ങയുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞോ? അതൊക്കെ ഞങ്ങൾ തൽക്കാലം മറക്കുന്നു, പോട്ടെ.

ഇപ്പോൾ അങ്ങ് പറഞ്ഞ ചില വാചകങ്ങൾ - പ്രത്യേകിച്ചും ബിഷപ്പുമാർക്കെതിരെയുള്ള വിമർശനം - കഴിഞ്ഞ ദിവസങ്ങളിൽ അഭിവാദ്യ പിതാക്കന്മാരും കത്തോലിക്കാ സഭയും നടത്തിയ ഇടപെടലുകളെയും അധ്വാനങ്ങളെയും കുറിച്ച് അങ്ങ് അറിയാതെ പോയതിനാലാണ്.

CBCI എന്നാൽ Catholic Bishops' Conference of India എന്നാണ്. മലയാളത്തിൽ, 'ഭാരത കത്തോലിക്കാ മെത്രാൻ സമിതി' എന്ന് പറയാം. ഇനി KCBC ആണെങ്കിൽ, Kerala Catholic Bishops’ Council അഥവാ'കേരള കത്തോലിക്കാ മെത്രാൻ സമിതി' എന്നാണ്. ഈ സമിതികളും അതിലെ അംഗങ്ങളും ഈ വിഷയത്തിൽ വളരെ സജീവമായി ഇടപെട്ടിരുന്നു/ ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പത്രക്കുറിപ്പുകളും മറ്റ് തെളിവുകളും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കണം, അത് ഇംഗ്ലീഷിലാണ്.

'ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർത്ഥിക്കുന്നവരാണ് പിതാക്കന്മാർ' എന്ന് അങ്ങ് പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല സർ. അവർ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവർത്തകരല്ല.

ഒരു കാര്യം കൂടി, അങ്ങ് പറഞ്ഞതുപോലെ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനം ഉറപ്പിക്കലാണ് പ്രധാനമെങ്കിൽ, അവർക്ക് ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെടാതെ സ്വസ്ഥമായി ഇരിക്കാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യാതെ, ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ശബ്ദമുയർത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. അത് അവരുടെ ഉത്തരവാദിത്വബോധം കൊണ്ടാണ്.

പ്രധാനമന്ത്രിമാരോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ല എന്ന അങ്ങയുടെ പ്രസ്താവനയും വസ്തുതാപരമല്ല. പല സന്ദർഭങ്ങളിലും സഭയുടെ നേതൃത്വം സർക്കാരുകളുമായി ക്രിയാത്മകമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ, പരസ്യമായ ഏറ്റുമുട്ടലുകളേക്കാൾ ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണാനാണ് സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

"എല്ലാ നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണല്ലോ ബജ്‌റംഗ്ദൾ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ട് പോയത്" എന്ന അങ്ങയുടെ പരാമർശം ഞങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ഈ അനീതിക്കെതിരെ നിയമപരമായും അല്ലാതെയും പ്രതികരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്.

ഈ വിഷയത്തിൽ അങ്ങയുടെ സദുദ്ദേശ്യത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം ഒരു പ്രസ്താവന നടത്തുന്നത് കൂടുതൽ ഉചിതമായിരിക്കും.

സ്നേഹത്തോടെ, ഒരു കത്തോലിക്കാ സന്യാസിനിയും അഭിഭാഷകയും വോയിസ്‌ ഓഫ് നൺസ് ന്റെ PRO യുമായ സി. അഡ്വ. ജോസിയ SD.

Advertisment