കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മണ്ണുമാന്തി യന്ത്രം സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള സാങ്കേതികമായ കാലതാമസം ഉണ്ടായെന്നും കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പുണ്ടായിരുന്ന മൂന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു ശിപാര്‍ശകളും കലക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രിയെയും മന്ത്രി വാസവനെയും സംരക്ഷിക്കുന്നതാണ്.
അപകടം നടന്ന ഉടന്‍ തന്നെ സ്ഥലതെത്തിയ ഇരുവരും ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും കെട്ടിടം ആരും ഉപയോഗിക്കുന്നില്ലെന്നും സ്ഥാപിക്കാനാണ് ശ്രമിച്ചത്. ഇതോടെ ഫയര്‍ ഫോഴ്‌സ് ഉള്‍പ്പടെ തെരച്ചില്‍ അവസാനിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/04/medical-college-accident-bindu-2025-07-04-18-55-57.jpg)
ഒടുവില്‍ മരണപ്പെട്ട ബിന്ദുവിന്റെ മകള്‍ നവമിയും വിശ്രുതനും മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യം പറഞ്ഞതോടെയാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ അപകടം നടന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നു സ്ഥാപിക്കാന്‍ മന്ത്രിമാര്‍ നടത്തിയ വാദങ്ങളാണ് റിപ്പോര്‍ട്ടയി നല്‍കിയിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ജൂലൈ മൂന്നിനാണ് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.