നിർമാണം മുടങ്ങിക്കിടന്ന പാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിനു പുതു ജീവന്‍വെക്കുന്നു. 35 കോടിയുടെ ഭരണാനുമതി നേടിയെടുത്ത് ജോസ് കെ. മാണി എം.പി. നിലവിലെ കരാറുകാരനെ പിരിച്ചുവിട്ടു പുതിയ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും

നിലവിലെ കരാറുകാരനെ പിരിച്ചുവിട്ടു പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിനു ടൂറിസം ഡയറക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ട്.

New Update
pala institute of hospitality management
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലാ: നിർമാണം മുടങ്ങിക്കിടന്ന പാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിനു പുതു ജീവന്‍വെക്കുന്നു. പദ്ധതിക്കായി 35 കോടിയുടെ ഭരണാനുമതി നേടിയെടുത്തു ജോസ് കെ. മാണി എം.പി.

Advertisment

പദ്ധതിയുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു മന്ത്രി തന്നെ നേരിട്ടു മുടങ്ങി കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുകയും ചെയ്തിന്റെ പശ്ചാത്തലത്തിലാണു പുതുക്കിയ ഭരണാനുമതി.


ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ നേതൃത്വത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അക്കാഡമിക് ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിനും പൂര്‍ണമായ പ്രവര്‍ത്തനത്തിനും 2021 ലെ ഡി.എസ്.ആര്‍ അടിസ്ഥാനമാക്കിയാണ് 3513.47 ലക്ഷം തുകയ്ക്കു പുതുക്കിയ ഭരണാനുമതി നല്‍കിയത്.

നിലവിലെ കരാറുകാരനെ പിരിച്ചുവിട്ടു പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിനു ടൂറിസം ഡയറക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിനു സര്‍ക്കാരില്‍ ഇടപെടുമെന്നും എത്രയും പെട്ടെന്നു സാങ്കേതികാനുമതി ലഭ്യമാക്കുവാന്‍ നിര്‍വഹണ ഏജന്‍സിയായ കെ.ഐ.ഐ.ഡി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു.

മുത്തോലി പുലിയന്നൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിനായുള്ള 80 ശതമാനം പണികളും പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള പണികള്‍ തടസമാവുകയായിരുന്നു.


പുതുക്കിയ ഭരണാനുമതി ലഭ്യമാക്കെപ്പതോടെ മുടങ്ങിയ നിര്‍മ്മാണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.


പദ്ധതി നടപ്പായാല്‍  രാജ്യത്തിനകത്തും പുറത്തും തൊഴില്‍ സാധ്യതയുള്ള കോഴ്‌സുള്‍ യുവാക്കള്‍ക്കു തെരഞ്ഞെടുക്കാന്‍ സാധിക്കും.

Advertisment