കോട്ടയം: നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചു നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയ കോളജ് വിദ്യാര്‍ഥി നടത്തിയ പരാക്രമത്തില്‍ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. കാറോടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നു മോട്ടോര്‍ വാഹന വാകുപ്പ് അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/01/untitledtrsignacc-2025-08-01-10-01-37.jpg)
സി.എം.എസ് കോളജിലെ ബി.എ ഇംഗ്ലീഷ് ലിട്രേച്ചറര്‍ വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമാല ജൂബിന്‍ ലാല്‍ ജേക്കബിനെതിരെയാണ് നടപടി. യുവാവിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് കേസെടുത്തിരുന്നു.
അപകടത്തില്‍ പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കാറില്‍ നിന്നു മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോള്‍ യുവാവ് ലഹരിയിലായിരുന്നു.
ഏഴോളം വാഹനങ്ങളിലാണു യുവാവ് ഇടിച്ചത്. ബൈക്കു യാത്രികരായ യുവാക്കള്‍ തലനാരിഴയ്ക്കാണു രക്ഷപെട്ടത്. അപകടം നടക്കുമ്പോഴും വാഹനം നിര്‍ത്താന്‍ യുവാവ് തയാറായിരുന്നില്ല. കാറുമായി പാഞ്ഞ യുവാവ് പനമ്പാലത്തു റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.