പി.ജി ഫലപ്രഖ്യാപനം അതിവേഗം പൂര്‍ത്തീകരിച്ച് എം.ജി സര്‍വകലാശാല. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സര്‍വകലാശാലയായി എം.ജി. യുജിസി നെറ്റ്-ജെആര്‍എഫ് യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നു പഠിക്കാന്‍ സാധിക്കും

പിജി പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 18ന് പൂര്‍ത്തീകരിച്ചിരുന്നു. ഒന്‍പതു കേന്ദ്രങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തി.

New Update
mg university kottayam
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തിലെ കാലതാമസം മൂലം വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പഴങ്കഥയാകുന്നു. അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ പിജി പ്രോഗ്രാമുകളുടെയും ഫലം മഹാത്മാ ഗാന്ധി സര്‍വകലാശാല ജൂലൈ 30ന് മുന്‍പു പ്രഖ്യാപിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സര്‍വകലാശാലയാണ് എം.ജി.

Advertisment

ഈ വര്‍ഷം 84 പ്രോഗ്രാമുകളിലായി 5979 വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പി.ജി പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയായിരുന്നത്. ഇതു മൂലം തുടര്‍ പഠനവും ഗവേഷണവും നടത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു.


ഈ സ്ഥിതി പരിഹരിക്കുന്നതിനു പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണു സമയബന്ധിതമായ ഫലപ്രഖ്യാപനത്തിനു വഴിതെളിച്ചത്.


പിജി പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 18ന് പൂര്‍ത്തീകരിച്ചിരുന്നു. ഒന്‍പതു കേന്ദ്രങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തി. മൂല്യനിര്‍ണയ നടപടികള്‍ സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്‌സിന്റെയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്തിന്റെയും മേല്‍നോട്ടത്തില്‍ എല്ലാ ദിവസവും വിലയിരുത്തി. അവസാന ഫലം ജൂലൈ 29നാണ് പ്രസിദ്ധീകരിച്ചത്.

യുജിസി നെറ്റ്-ജെആര്‍എഫ് യോഗ്യത നേടിയിട്ടുള്ള  വിദ്യാര്‍ഥികള്‍ക്ക്  ഈ വര്‍ഷം തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നു പഠിക്കാന്‍ സാധിക്കും. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വര്‍ഷം നഷ്ടപ്പെടാതെ തുടര്‍ പഠനം സാധ്യമാകും.

Advertisment