കോട്ടയം: വെളിച്ചെണ്ണ വില 600ന് അടുത്തെത്താറായെങ്കിലും വെളിച്ചെണ്ണ വാങ്ങുന്നത് മലയാളി കുറച്ചിട്ടില്ല. പക്ഷേ, കൂടുതല്‍ പണം കൊടുത്തു വാങ്ങുന്നതു മായം കലര്‍ന്ന വെളിച്ചെണ്ണ ആണെങ്കിലോ ?
ഗുരുതര ആരോഗ്യ പ്രശ്‌നമാകും നമ്മളെ തേടി എത്തുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ട് മായം കലര്‍ത്തിയതിന് അന്‍പതോളം ബ്രാന്റുകളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ എന്തു വിശ്വസിച്ചു വെളിച്ചെണ്ണ വാങ്ങും എന്നാണ് വീട്ടമ്മമാര്‍ ചോദിക്കുന്നത്.
അന്തസായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കു കൂടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പേരുദോഷം കേള്‍പ്പിക്കുന്നത്. കേര, മലനാട് തുടങ്ങിയ ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത്.
ഗുണമേന്മയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബ്രാന്‍ഡാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സൊസൈറ്റിയായ മലനാടിന്റെ വെളിച്ചെണ്ണ. പൂര്‍ണമായും ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെടുന്ന, വെളിച്ചെണ്ണയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാതെ നിലനില്‍ക്കുന്നു എന്നതു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
ഇന്‍ഫാമിന്റെ കര്‍ഷക ഗ്രൂപ്പുകള്‍ വഴിയും അല്ലാതെയും നാട്ടില്‍ നിന്നു സംഭരിക്കുന്ന തേങ്ങ ശാസ്ത്രീയവും വ്യവസായ മാനദണ്ഡങ്ങള്‍ക്കനുസൃതമായും സംസ്‌കരിച്ചാണ് എണ്ണയാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെ ഗുണമേന്മയില്‍ മുന്‍പിലാണ് മലനാട്. മായം കലരുമെന്ന ഭീതിയും വേണ്ട.
മലനാടിന്റെ വെളിച്ചെണ്ണ 490 രൂപയ്ക്കു പൊതുവിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ബ്രാന്‍ഡുകളുടെ പേരു നോക്കി വാങ്ങണമെന്നു മാത്രം. കാരണം മലനാടിന്റെ പേരിലുമുണ്ട് വ്യാജൻ. മലനാടിനോട് സമാനമായ പേരുകളിലാണ് ഇത്തരം ബ്രാന്‍ഡുകള്‍ വെളിച്ചെണ്ണ പുറത്തിറക്കുന്നത്.
കേരയോട് സാമ്യമുള്ള 62 ബ്രാന്‍ഡുകളാണു കേരളത്തിലെ വിപണിയിലുള്ളത്. അതിൽ ബഹുഭൂരിപക്ഷവും വ്യാജന്മാർ തന്നെയാണ്.