കോട്ടയം: കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി ആശുപത്രി സംവിധാനങ്ങള്‍. സാധാരണക്കാര്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് എന്നതാണ് ഏറ്റവും ദുഖകരം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ ജീവന്‍ നഷ്ടമായിട്ട് ഒരു മാസം പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. ഈ ഒരു മാസക്കലയളവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ ആശങ്ക ഉയര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ അരങ്ങേറി.
/filters:format(webp)/sathyam/media/media_files/2025/07/04/medical-college-accident-bindu-2025-07-04-18-55-57.jpg)
ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ വൈദ്യുതി രണ്ടര മണിക്കൂറോളം മുടങ്ങിയത് പതിവാകുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ മുടങ്ങിയ വൈദ്യുതി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വരാതിരുന്നതോടെ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
പ്രതിഷേധം കനത്തതോടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. പലരും കുട്ടികളെ എടുത്തു കൊണ്ടു പുറത്തേക്കിറങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന സംഭവങ്ങള്‍ കുട്ടികളുടെ ആശുപത്രിയില്‍ നടക്കുന്നുണ്ടെന്നു രക്ഷിതാക്കള്‍ പറയുന്നു. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം.
/filters:format(webp)/sathyam/media/media_files/2025/08/04/kottayam-medical-college-for-kids-2025-08-04-16-09-56.jpg)
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നു ഇതുവരെ മുക്തി നേടിയില്ലെന്ന് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. പല കെട്ടിടങ്ങളുടെയും കാലപ്പഴക്കം ആശങ്ക സൃഷ്ടിക്കുന്നു.
അപകടാവസ്ഥയിലുള്ള മറ്റൊരു ശൗചാലയകെട്ടിടം ആശുപത്രി അധികൃതര്‍ അടച്ചുപൂട്ടി. സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയ താമസയോഗ്യമല്ലാത്ത മെന്‍സ് ഹോസ്റ്റലിലെ ആറു മുറികള്‍ അടച്ചുപൂട്ടി. ഇ.സി.ജി മുറിയുടെ പ്ലാസ്റ്ററിങ് അടര്‍ന്നു വീണു. ബലക്ഷയമുള്ള കെട്ടിടം എന്തുചെയ്യണമെന്നതില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.
കെട്ടിടം പൊളിച്ചുമാറ്റേണ്ടതു പി.ഡബ്ല്യു.ഡിയാണ്. എന്നാല്‍, ഇക്കാര്യത്തരില്‍ പി.ഡബ്ല്യു.ഡി ഒരു തീരുമാനവും എടുത്തിട്ടില്ല. ശൗചാലയ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയെങ്കിലും അതിനോടു ചേര്‍ന്നുള്ള ബലക്ഷയമുള്ള കെട്ടിടം ഇപ്പോഴും ഇവിടെയുണ്ട്.
57 വര്‍ഷം പഴക്കമുള്ള കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റണോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പൊതുമരാമത്തു കെട്ടിടവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
വരുംദിവസം മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപ്പോഴേയ്ക്കും മറ്റ് അപകടങ്ങള്‍ ഉണ്ടാകുമോയെന്നാണ് ആശങ്ക.