ഏറ്റുമാനൂർ ജെയ്‌നമ്മ തിരോധനന കേസ്. പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് ആയുധങ്ങളും ഡീസല്‍ കന്നാസും കണ്ടെത്തി. കാര്‍ നിര്‍ത്തിയിട്ടിരുന്നത് ഏറ്റുമാനൂരിലെ ഭാര്യാവീട്ടിൽ

ഏറ്റുമാനൂര്‍  വെട്ടിമുകളിലെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

New Update
images(1711)

കോട്ടയം: ചേര്‍ത്തലയിലെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് ആയുധങ്ങളും ഡീസല്‍ കന്നാസും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

Advertisment

പ്രതി സെബാസ്റ്റിയനെ ഇന്നലെ ഏറ്റുമാനൂരില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോള്‍ വെട്ടിമുകളില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.

 ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കത്തിയും ചുറ്റികയും ഡീസല്‍ കന്നാസിനുമൊപ്പം പഴ്സും  കണ്ടെത്തിയിട്ടുണ്ട്.

ഏറ്റുമാനൂര്‍  വെട്ടിമുകളിലെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്.

പ്രതി സ്വത്തിനും സ്വര്‍ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.

Advertisment