കോട്ടയം: അമിത വേഗത്തിന്റെ ഇരായായി അന്നമോളും വിടവാങ്ങി.. മുണ്ടാങ്കലില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ അന്നമോളുടെ തിരിച്ചുവരിനായുള്ള പ്രാര്‍ഥനകള്‍ വിഫലമാക്കിക്കൊണ്ടാണ് അന്നമോളുടെ മരണം. അന്നമോളുടെ അമ്മ ജോമോള്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു.
അപകടത്തില്‍ മരിച്ച പാലാ മീനച്ചില്‍ അഗ്രോ സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായ ധന്യയും അപകടത്തില്‍ മരിച്ചിരുന്നു. അധ്യാപകനാകന്‍ പരിശീലനം നേടാൻ പോകുന്ന വഴി 120 കിലോമീറ്റര്‍ സ്പീഡില്‍ കാറോടിച്ച യുവാവിന്റെ അമിതാവേശമാണു മൂന്നു ജീവനുകള്‍ കവര്‍ന്നെടുക്കാന്‍ കാരണമായത്.
എന്നാല്‍, മുണ്ടാങ്കലില്‍ ഉണ്ടായ അപകടത്തില്‍ നിന്നു പോലീസോ മോട്ടോര്‍വാഹന വകുപ്പോ എന്തിനു വാഹനവുമായി നിരത്തിലിറങ്ങുന്നവരോ ഒരു പാഠവും പഠിച്ചില്ലെന്നാണ് തുടര്‍ അപകടങ്ങള്‍ കാണിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/08/06/annamol-death-2025-08-06-18-25-23.jpg)
ഇന്നു രാവിലെ കുറവിലങ്ങാട് കോഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചു ബൈക്കു യാത്രികനു പരുക്കേറ്റിരുന്നു. അശ്രദ്ധമായ ഡ്രൈവിങായിരുന്നു അപകട കാരണം. ബസിന്റെ മുന്‍വശത്തെ ചിക്രങ്ങളുടെ അടിയിലായിരുന്നു ബൈക്ക്.
ഇതിനു ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് ഇന്നലെ അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു മൂന്നുപേര്‍ക്കു ഗുരുതര പരുക്കേറ്റത്. ഡ്രൈവര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുമാണു പരുക്കേറ്റത്. തോട്ടുവ പെട്രോള്‍ പമ്പില്‍ സമീപമായിരുന്നു അപകടം. കുറുപ്പന്തറ ഭാഗത്തു നിന്ന് അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/08/07/accident-at-kuravilangad-2025-08-07-22-44-45.jpg)
അപകടം നടക്കുമ്പോള്‍ തൊട്ടു പിന്നാലെ ഉണ്ടായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു പോസ്റ്റിലേക്ക് ഇടിച്ചു മറിഞ്ഞു. അപകടം നടന്നിട്ടും കാര്‍ നിര്‍ത്താതെ പായുകയായിരുന്നു. ചങ്ങനാശേരിയില്‍ കാറിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരി ബൈപാസില്‍ ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചിരുന്നു. കടുത്തുരുത്തിയിലും കാറിടിച്ച് വീട്ടമ്മ മരിച്ചു.
ചങ്ങനാശേരി മനക്കച്ചിറ കോണ്ടൂര്‍ റിസോര്‍ട്ടിനു സമീപം എ.സി റോഡില്‍ കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടവും വ്യാഴാഴ്ച രാത്രി ഉണ്ടായി.. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറില്‍ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്.
/filters:format(webp)/sathyam/media/media_files/2025/08/08/accident-changanacherry-2025-08-08-15-38-43.jpg)
ഇടിയുടെ ആഘാതത്തില്‍ ആലപ്പുഴയ്ക്കു പോകുന്ന കാര്‍ തലകീഴായി മറിഞ്ഞു. അപകടശേഷം നിര്‍ത്താതെ പോയ കാര്‍ മറ്റൊരു ബൈക്കിലുമിടിച്ചു. അവിടെയും നിര്‍ത്താതെ മുന്നോട്ടു പോയെങ്കിലും 100 മീറ്ററകലെ കോണ്ടൂര്‍ റിസോര്‍ട്ടിനു മുന്നില്‍ തനിയെ നിന്നു. ഗുരുതരമായ പരുക്കറ്റ സ്‌കൂട്ടര്‍ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഓരാഴ്ച മുന്‍പായിരുന്നു കോട്ടയം നഗരത്തില്‍ അമിത വേഗത്തില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചു അപകടങ്ങള്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍ നടത്തിയത്. വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ചു. സി.എം.എസ് കോളജ് വിദ്യാര്‍ഥിയായ ജൂബിന്‍ ലാലു ഓടിച്ച വാഹനമാണ് അമിതവേഗത്തില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചത്.
/filters:format(webp)/sathyam/media/media_files/2025/08/01/car-accident-kottayam-2025-08-01-17-26-58.jpg)
അപകടത്തെ തുടര്‍ന്നു നിര്‍ത്താതെ പോയ വാഹനത്തെ, പിന്തുടര്‍ന്ന നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പനമ്പാലത്തു വച്ച് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇനിയെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ അധികൃതർ ചെറുവിരലെങ്കിലും അനക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.