New Update
/sathyam/media/media_files/2025/08/09/youth-front-pala-2-2025-08-09-20-58-10.jpg)
പാലാ: കേരള കോൺഗ്രസ് (എം) ൻ്റെ യുവജനശക്തി വിളിച്ചറിയിച്ചു കൊണ്ട് പാലാ നഗരത്തിൽ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ വൻ യുവജന റാലി നടത്തി. പാലാ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കുരിശുപളളി കവലയിൽ സമാപിച്ചു.
Advertisment
/filters:format(webp)/sathyam/media/media_files/2025/08/09/youth-front-pala-3-2025-08-09-20-58-39.jpg)
യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടൻ യുവജന റാലി ഫ്ലാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസി.തോമസ് കുട്ടി വരിക്കയിൽ, ടോബിൻ കെ.അലക്സ്, ബൈജു പുതിയിടത്തുചാലിൽ, ഡിനോ ചാക്കോ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ സുനിൽ പയ്യപ്പിള്ളി, ജയിംസ് പൂവത്തോലി, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ എന്നിവർ നേതൃത്വം നൽകി.
/filters:format(webp)/sathyam/media/media_files/2025/08/09/youth-front-pala-2025-08-09-20-59-16.jpg)
പന്ത്രണ്ട് പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും യുവജനങ്ങൾ ചുവപ്പും വെള്ളയും കലർന്ന ദ്വിവർണ്ണ തൊപ്പി അണിഞ്ഞ് പതാകയും ഏന്തിയാണ് റാലിയിൽ പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us