ജിമ്മില്‍ പരിശീലിക്കുന്നവര്‍ കുഴുഞ്ഞു വീണു മരിക്കുന്നു. വില്ലന്‍ കൊവിഡിന് ശേഷം ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളോ?. കൊവിഡ് ഭേദമായാലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവയവങ്ങള്‍ക്ക് വീക്കം വരാന്‍ സാധ്യതയേറെ. കൊവിഡ് ബാധിച്ചവരില്‍ മയോകാര്‍ഡിയല്‍ പരുക്ക് 40 ശതമാനം വരെ

ലോംഗ് കൊവിഡ് സിന്‍ഡ്രം, പോസ്റ്റ് കൊവിഡ് സിന്‍ഡ്രം എന്നാണ് ആരോഗ്യശാസ്ത്രത്തില്‍ ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹൃദയത്തെയാണ്. 

New Update
images(1773)

കോട്ടയം: ജിമ്മില്‍ വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്നതിനു പിന്നില്‍ അവയവ വീക്കമാണെന്ന നിഗമനത്തില്‍ ഹൃദ്രോഗവിദഗ്ദ്ധര്‍.

Advertisment

രോഗങ്ങളൊന്നുമില്ലാത്തവരും കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുംമുമ്പ് ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി ഉറപ്പാക്കണം.


കോവിഡിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കൊവിഡിനുശേഷം ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നുവെന്നും ഹൃദ്രോഗവിദഗ്ദ്ധര്‍ പറയുന്നു. 


ഇന്ത്യയില്‍ പഠനങ്ങള്‍ കുറവാണെങ്കിലും വിദേശരാജ്യങ്ങളിലെ കൊവിഡാനന്തര ഗവേഷണങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

കൊവിഡ് ഭേദമായാലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവയവങ്ങള്‍ക്കു വീക്കം (ഇന്‍ഫ്‌ലമേഷന്‍) ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ വരാം.

ലോംഗ് കൊവിഡ് സിന്‍ഡ്രം, പോസ്റ്റ് കൊവിഡ് സിന്‍ഡ്രം എന്നാണ് ആരോഗ്യശാസ്ത്രത്തില്‍ ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹൃദയത്തെയാണ്. 

നിങ്ങള്‍ക്കു മുമ്പ് ഒരിക്കലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പോലും, കൊവഡിന് ശേഷം നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.  


ഉയര്‍ന്ന രക്തസമ്മര്‍ദം , പ്രമേഹം, പൊണ്ണത്തടി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള ഹൃദ്രോഗ അപകട ഘടകങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ , ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 


നിങ്ങള്‍ രോഗിയായിരിക്കുമ്പോഴും വൈറസ് നിങ്ങളുടെ ശരീരം വിട്ടുപോയതിനുശേഷവും കൊവിഡ് നിങ്ങളുടെ ഹൃദയത്തെ ബാധിക്കും.

കൊവിഡ് അണുബാധയുള്ളപ്പോള്‍ തന്നെ ഹൃദയപേശികള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ പോലുള്ള ചില ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടാം. 


മയോകാര്‍ഡിയല്‍ പരുക്ക്, അല്ലെങ്കില്‍ ഹൃദയപേശികള്‍ക്കുണ്ടാകുന്ന പരുക്ക് ഹൃദയപേശികളിലെ കോശങ്ങളുടെ മരണത്തിനു കാരണമാകുന്നു. 


ചിലപ്പോള്‍, മയോകാര്‍ഡിയല്‍ പരുക്കുള്ള ആളുകള്‍ക്ക് ഹൃദ്രോഗ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. മറ്റുള്ളവര്‍ക്ക് നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

കൊവിഡ്  ബാധിച്ച എത്ര പേര്‍ക്ക് മയോകാര്‍ഡിയല്‍ പരുക്ക് സംഭവിക്കുന്നുവെന്ന് ഗവേഷകര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. 7% മുതല്‍ 40% വരെയാണ് ഇതിന്റെ ഏകദേശ കണക്ക്.

Advertisment