സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം അവസാനിച്ചെങ്കിലും തുടര്‍ ചലനങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകും. ജില്ലാ സെക്രട്ടറിയായിരുന്ന വി.ബി. ബിനുവിന് നിറംകെട്ട പടിയിറക്കം. പ്രതിധിനികള്‍ ചോദ്യം ചെയ്തു കുടഞ്ഞത് ബിനുവിന് തിരിച്ചടി. പാര്‍ട്ടിയെ പണപ്പിരിവ് പാര്‍ട്ടിയാക്കി മാറ്റിയെന്ന യുവനേതാവിന്റെ വിമര്‍ശനത്തില്‍ നേതാക്കളും ഞെട്ടി

പ്രവര്‍ത്തനം പലയിടങ്ങളിലും നിര്‍ജീവമാണ് എന്നിങ്ങനെ, ജില്ലാ സെക്രട്ടറിയ്ക്കു നേരെ സംഘടിതമായ ആക്രമണമാണ് ഇന്നലെയുണ്ടായത്.

New Update
images(1802)

കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം അവസാനിച്ചെങ്കിലും തുടര്‍ ചലനങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകുമെന്നു സൂചന. ജില്ലാ സെക്രട്ടറിയായിരുന്ന വി.ബി. ബിനുവിന് നിറംകെട്ട പടിയിറക്കമായിരുന്നു. 

Advertisment

പ്രതിധിനികള്‍ സെക്രട്ടറിക്കെതിരെ ചോദ്യം ചെയ്തു കുടഞ്ഞു എന്നു തന്നെ വേണമെങ്കില്‍ പറയാം.


 അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലോ രാജ്യ സഭയിലേക്ക് ഒഴിവു വരുന്ന സമയത്തോ ഒരു സീറ്റ് എന്ന ലക്ഷ്യമിടുന്ന വി.ബി ബിനുവിന് സമ്മേളനത്തിലെ തിരിച്ചടി പ്രതിസന്ധി സൃഷ്ടിക്കും.


സംഘടനാ റിപ്പോര്‍ട്ടിനൊപ്പം ചില നേതാക്കളെ പേരെടുത്തു വിമര്‍ശിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാടുകളെ രൂക്ഷമായി ആക്രമിച്ചാണ് ഇന്നലെ പ്രതിനിധികളില്‍ തിരിച്ചടിച്ചത്. ജില്ലയില്‍ വിഭാഗീയതയ്ക്കു നേതൃത്വം നല്‍കിയയാളാണു സെക്രട്ടറി. 

ജില്ലയില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കു പുതിയ മാനമുണ്ടായി. കഴിഞ്ഞ തവണ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പോലും അട്ടിമറിച്ചാണ് അദ്ദേഹം സെക്രട്ടറിയായത്. ജില്ലയില്‍ പാര്‍ട്ടിയ്ക്ക് ഏകോപനമില്ലാത്ത അവസ്ഥയാണ്.


പ്രവര്‍ത്തനം പലയിടങ്ങളിലും നിര്‍ജീവമാണ് എന്നിങ്ങനെ, ജില്ലാ സെക്രട്ടറിയ്ക്കു നേരെ സംഘടിതമായ ആക്രമണമാണ് ഇന്നലെയുണ്ടായത്.


നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന, സാധാരണക്കാരുമായി ബന്ധമുള്ള യുവനേതാക്കളെ വെട്ടിനീക്കീയതാണ് എ.ഐ.വൈ.എഫ്. നിര്‍ജീവമാകാന്‍ കാരണം. 

നിസാര കാരണങ്ങളുടെ പേരിലായിരുന്നു നടപടികള്‍. പുതുതായി വന്നവര്‍ക്കു പ്രവര്‍ത്തന പരിചയം കുറവാണെന്നതും തിരിച്ചടിയായി.

ഏറ്റവുമൊടുവില്‍  പാര്‍ട്ടിയെ പണപ്പിരിവ് പാര്‍ട്ടിയാക്കി മാറ്റിയെന്ന യുവനേതാവിന്റെ വിമര്‍ശനത്തില്‍ നേതാക്കള്‍ അമ്പരന്നുപോയി, സെക്രട്ടറിയെ ലക്ഷ്യമിട്ട് ചില സൂചനകളോടെയായിരുന്നു അദ്ദേഹം നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ചത്.


എ.ഐ.വൈ.എഫിന്റെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ മാത്രമാണെന്ന കുറ്റപ്പെടുത്തല്‍ സംഘടനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


സി.പി.ഐ ജില്ലാ സെക്രട്ടറിയായി വി.കെ സന്തോഷ് കുമാറിനെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.

കഴിഞ്ഞ തവണയും സന്തോഷ്‌കുമാറിന്റെ പേരാണ് ഉയര്‍ന്നു കേട്ടതെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ വെട്ടി വി.ബി ബിനു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 


അന്നു കാനം രാജേന്ദ്രന്‍ പക്ഷത്തായിരുന്നു സന്തോഷ്‌കുമാര്‍. ജില്ലാ സമ്മേളനങ്ങളില്‍ ഇത്തരം അട്ടിമറികള്‍ പതിവല്ലാത്തതിനാല്‍ മറ്റു ജില്ലകളിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


 അതേ ബിനു തുടര്‍ന്നും ജില്ലാ സെക്രട്ടറിയാവാന്‍ സാധ്യത ഉണ്ടായിട്ടും രണ്ടാമൂഴത്തിനു താനില്ലെന്നു നേതൃത്വത്തിനു കത്തു നല്‍കുകയായിരുന്നു. നിയമ സഭാ നീക്കങ്ങള്‍ ലക്ഷ്യമിട്ടാണു ബിനുവിന്റെ പുതിയ നീക്കമെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു.

മുന്‍പു കാഞ്ഞിരപ്പള്ളിയില്‍ നിന്നു മത്സരിച്ചിട്ടുള്ളയാളാണ് ബിനു. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പക്കലാണ്. പകരം മറ്റെവിടെയെങ്കിലും ഒരു സീറ്റോ അല്ലെങ്കില്‍ രാജ്യസഭയിലേക്കോ ആണ് ബിനു ലക്ഷ്യമിടുന്നത്.

Advertisment