നാളികേര ഉല്‍പാദനം കുറഞ്ഞു, വില്ലന്‍ തെങ്ങിന്റെ മണ്ട തുരക്കുന്ന ചെല്ലി. സര്‍ക്കാരിന്റെ 'കേരഗ്രാമം' പദ്ധതിയില്‍ കൃഷി തുടങ്ങിയവരും പ്രതിസന്ധിയില്‍. പ്രതസന്ധി മറികടക്കാൻ അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ തയാറാക്കി കാർഷിക സർവകലാശാല

വലിയ തെങ്ങിന്‍തോപ്പുകള്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ രോഗം രൂക്ഷമാണ്. വെള്ളപ്പാറ്റയുടെയും ചെള്ളിന്റെയും ശല്യം, മഞ്ഞളിപ്പുരോഗം എന്നിവയാണു തെങ്ങുകളെ വ്യാപകമായി ബാധിച്ചിരിക്കുന്നത്.

New Update
coconut tree fam
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തേങ്ങയ്ക്കു വില കൂടിയ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു അവസാനിപ്പിച്ച നാളികേര കൃഷി പുനരാരംഭിച്ചാലോ എന്ന ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, മികച്ചയിനം തൈകള്‍ കിട്ടാനില്ലെന്ന പരാതിയാണു കര്‍കഷര്‍ക്കുള്ളത്.


Advertisment

തൈകള്‍ വാങ്ങി നട്ടാല്‍ തന്നെ ചെല്ലി കൃഷി നശിപ്പിക്കും. സര്‍ക്കാരിന്റെ 'കേരഗ്രാമം' പദ്ധതിയില്‍ കൃഷി തുടങ്ങിയവരും പ്രതിസന്ധിയിലാണ്. ഉല്‍പാദനം കുറഞ്ഞതോടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിനു തെങ്ങുകളാണു മുറിച്ചു മാറ്റിയത്.


coconut tree-2

എന്നാല്‍, തെങ്ങിന്‍തോപ്പുകളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടും രോഗ പ്രതിരോധത്തിനു കൃഷി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

വലിയ തെങ്ങിന്‍തോപ്പുകള്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ രോഗം രൂക്ഷമാണ്. വെള്ളപ്പാറ്റയുടെയും ചെള്ളിന്റെയും ശല്യം, മഞ്ഞളിപ്പുരോഗം എന്നിവയാണു തെങ്ങുകളെ വ്യാപകമായി ബാധിച്ചിരിക്കുന്നത്.

കാറ്റുവീഴ്ച, വെള്ളീച്ചയുടെ ശല്യം എന്നിവയും ഉല്‍പാദനം കുറയാന്‍ കാരണമായി. രോഗബാധ മൂലം തെങ്ങിന്‍ തോപ്പുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ നാളികേരത്തെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരുടെ ജീവിതമാര്‍ഗം കൂടിയാണ് ഇല്ലാതാകുന്നത്.

coconuts


ഒരു വര്‍ഷം ഒരു കുലയില്‍ നിന്ന് 80 മുതല്‍ 100 വരെ തേങ്ങകള്‍ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 30 മുതല്‍ 40 വരെയായി കുറഞ്ഞു. തേങ്ങയിടാനും പൊതിക്കാനും കൂലിക്കു കുറവൊന്നുമില്ല. തേങ്ങയിടാന്‍ തെങ്ങൊന്നിന് 50-70 രൂപ കൂലി കൊടുക്കണം. ഇതര സംസ്ഥാന ത്തൊഴിലാളിയാണെങ്കില്‍ കുറഞ്ഞ കൂലി മതി. എന്നാല്‍, തെങ്ങുകയറ്റം സാഹസമാണെന്നും കൂലി കുറവാണെന്നുമാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 


അതേസമയം, തേങ്ങയുടെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍  വീണ്ടും നാളികേര കൃഷിയിലേക്കു വരാന്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കായി മകിച്ചയിനം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്കായി ഒരുക്കുകയാണു വെള്ളായണി കാര്‍ഷിക കോളജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ഒരു വര്‍ഷം പ്രായമുള്ള കോമാടന്‍, ഡബ്ല്യു.സി.ടി, കേരസങ്കര, കേരശ്രീ എന്നീ ഇനത്തില്‍പ്പെട്ട അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്കായി തയ്യാറായിട്ടുണ്ട്.

പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ഗുണമേന്മയുളള  ഡബ്ല്യു.സി.ടി  തെങ്ങിന്‍തൈകളും തായറായിട്ടുണ്ട്.

Advertisment