അടുത്ത രണ്ടു വര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 90 പൈസ വര്‍ധിപ്പിക്കേണ്ടിവരുമെന്നു സൂചന നല്‍കി കെഎസ്ഇബി. നിരക്ക് വര്‍ധിപ്പിക്കുക വൈദ്യുതിവിതരണ കമ്പനികളുടെ മുന്‍കാലനഷ്ടം നികത്താന്‍. അന്തിമ തീരുമാനത്തിനായി സര്‍ക്കാര്‍, റെഗുലേറ്ററി കമ്മിഷന്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. നിരക്കു വര്‍ധന വന്നാല്‍ 1000 രൂപ ബില്‍ ലഭിക്കുന്ന ഉപയോക്താവിന് 200 രൂപയുടെ വര്‍ധന ഉണ്ടായേക്കും

ഓഡിറ്റ് ചെയ്യാത്ത കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 623.49 കോടി കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയിരുന്നു. ഇതോടെ 6000 കോടിയുടെ ബാധ്യതയായി റെഗുലേറ്ററി ആസ്തി ചുരുങ്ങി.

New Update
kseb price hike
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: അടുത്ത രണ്ടു വര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 90 പൈസ വര്‍ധിപ്പിക്കേണ്ടിവരുമെന്നു സൂചന നല്‍കി കെ.എസ്.ഇ.ബി. വൈദ്യുതിവിതരണ കമ്പനികളുടെ മുന്‍കാല നഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടര വര്‍ഷത്തിനകം നികത്താന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.


Advertisment

ഉത്തരവ് പ്രകാരം കേരളം നികത്തേണ്ടിവരുക റെഗുലേറ്റററി ആസ്തിയായ 6600 കോടി രൂപയാണ്. തുക നല്‍കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ യൂണിറ്റിന് 90 പൈസ വെച്ചു വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് അധികൃര്‍ നല്‍കുന്ന വിവരം. ഇതോടെ 1000 രൂപ ബില്‍ ലഭിക്കുന്ന ഉപയോക്താവിന് ഏതാണ്ട് 200 രൂപയുടെ വര്‍ധന ഉണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്.


ഓഡിറ്റ് ചെയ്യാത്ത കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 623.49 കോടി കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയിരുന്നു. ഇതോടെ 6000 കോടിയുടെ ബാധ്യതയായി റെഗുലേറ്ററി ആസ്തി ചുരുങ്ങി. കഴിഞ്ഞ നാലു മാസങ്ങളിലായി വൈദ്യുതിവാങ്ങലില്‍ പ്രതിദിനം 30 ദശലക്ഷം യൂണിറ്റു വൈദ്യുതിയുടെ കുറവു വന്നിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 1000 ദശലക്ഷത്തോളം യൂണിറ്റിന്റെ ലാഭമുണ്ടായി.

കഴിഞ്ഞ വര്‍ഷം കടുത്ത വേനലായിട്ടും 500 കോടിയിലേറെ രൂപയുടെ കുറവ് വൈദ്യുതിവാങ്ങലില്‍ ഉണ്ടായത് ശുഭസൂചകമായിരുന്നു. ഈ വര്‍ഷവും കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതിവാങ്ങലില്‍ വളരെയധികം കുറവു വന്നു.


ഈ വര്‍ഷം മഴ കൂടുതലായതോടെ ഡാമിലെ വെള്ളത്തിന്റെ അളവില്‍ 600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അധികം ലഭിച്ചിട്ടുമുണ്ട്. ഇതും വൈദ്യുതി വാങ്ങല്‍ കുറക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. കെ.എസ്.ഇ.ബി ആവശ്യകത കൂടിയ സമയത്തേക്കു മാത്രമാക്കിയ വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടത് വൈദ്യുതി വാങ്ങല്‍ ചെലവ് വളരെയധികം കുറച്ചേക്കും.


അതേസമയം നഷ്ടം ജനങ്ങളില്‍നിന്ന് ഈടാക്കണോ എന്നതു സര്‍ക്കാരിനു തീരുമാനിക്കാം. പകരം ബോര്‍ഡിനു സബ്സിഡിനല്‍കണം. നിലവിലെ സബ്സിഡിതന്നെ സര്‍ക്കാരിനു ബാധ്യതയാണ്. കഴിഞ്ഞവര്‍ഷം വൈദ്യുതിനിരക്ക് യൂണിറ്റിന് 16 പൈസയും ഈവര്‍ഷം 12 പൈസയും കൂട്ടിയിരുന്നു. വിധിയെക്കുറിച്ചു വിലയിരുത്തുകയാണെന്നാണു സര്‍ക്കാര്‍, റെഗുലേറ്ററി കമ്മിഷന്‍ കേന്ദ്രങ്ങള്‍ പറയുന്നത്.

Advertisment