New Update
/sathyam/media/media_files/2025/08/12/bus-accident-veliyannur-2025-08-12-18-50-07.jpg)
കോട്ടയം: വെളിയന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. വന്‍ ദുരന്തരം ഒഴിവായതു തലനാരിഴയ്ക്ക്.
Advertisment
വെളിയന്നൂര്‍ പഞ്ചായത്തു പടിക്കലായിരുന്നു സംഭവം. കൂത്താട്ടുകുളത്തു നിന്നു കോട്ടയത്തേക്കു വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് ഇടിച്ചതിനെ തുടര്‍ന്നു പോസ്റ്റ് ബസിന്റെ മുകളിലേക്കു വീഴുകയും ചെയ്തു. അപകടത്തില്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. പ്രദേശത്തു ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു.