/sathyam/media/media_files/2025/08/13/images-1280-x-960-px26-2025-08-13-10-53-30.jpg)
കോട്ടയം: മണ്ഡലം മാറി വോട്ടു ചെയ്തവരില്‍ സുരേഷ് ഗോപിയുടെ സന്തത സഹചാരിയും പാലാ സ്വദേശിയുമായ ബിജു പുളിക്കക്കണ്ടവും ഭാര്യയും.
ബിജു, ഭാര്യ സിബിള്‍ എന്നിവര്‍ തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്ത്. പിതാവിന്റെയും മക്കളുടെയും വോട്ട് ബിനു തൃശൂരേക്കു മാറ്റിയെങ്കിലും അവര്‍ വോട്ട് ചെയ്തിരുന്നില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
'ഇത്തവണ എനിക്കും കുടുംബത്തിനും വോട്ട് തൃശൂരിലുമായിരുന്നു. സുരേഷ് ഗോപിയുടെ വിജയം ഉറപ്പാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് മടക്കം.
എന്നോട് തൃശൂരിലെ പ്രവര്‍ത്തകര്‍, സ്‌നേഹിതര്‍ കാണിച്ച സ്‌നേഹവാത്സല്യങ്ങള്‍ക്ക് ആത്മാര്‍ഥമായി നന്ദി പറയുന്നു' എന്നും ബിജുവും ഭാര്യയും നില്‍ക്കുന്ന ചിത്രത്തോടൊപ്പം പങ്കുവെച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ ആരോപണങ്ങളിലേക്കു വഴിവെച്ചതും. പാലാ സ്വദേശിയായ ബിജു സുരേഷ് ഗോപിക്കൊപ്പം നിഴല്‍ പോലെയുണ്ടായിരുന്ന വ്യക്തിയാണ്. പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായ ശേഷം താനുമായി അകുന്ന എന്ന സമ്മതിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.
'ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടുത്ത മാധ്യമസുഹൃത്തുക്കളില്‍ നിന്നും വരെ...
എന്തേ ബിജുവിനെ ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കാപ്പം കാണാത്തതെന്ന്. കേന്ദ്രമന്ത്രിയായപ്പോള്‍ നിങ്ങള്‍ തമ്മില്‍ അകന്നോയെന്ന്.
സത്യമാണ്. ഒരു നിഴല്‍ പോലെ കൂടെ നിന്ന ഞാന്‍ എങ്ങനാ എസ്. ജിയില്‍ നിന്നകന്നതെന്ന ചോദ്യം ഞാന്‍ തന്നെ എന്നോടു ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു.
സത്യമായും ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൊടുക്കല്‍വാങ്ങലിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. എന്തും തുറന്നു പറയാനുളള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്.
ഇദ്ദേഹത്തിന്റെ സ്വഭാവ വിശേഷം കാരണം ഇലക്ഷന്‍ പ്രചരണ വേളയില്‍ അടക്കം പല ദിവസങ്ങളിലും ഊണും കാപ്പിയും മുടങ്ങിയ ഹതഭാഗ്യനാണ് ഈ എളിയവനായ ഞാനും... പക്ഷേ അതെന്റെ കടമയായി മാത്രമേ കരുതിയിരുന്നുള്ളൂ... ഒന്നും തിരിച്ചു പ്രതീക്ഷിച്ചിരുന്നുമില്ല.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് സൗഹൃദം തുടങ്ങിയത് സുരേഷ് ഗോപി ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകുമെന്ന് പ്രതീക്ഷിച്ചുമല്ലായിരുന്നു. അത്രയ്ക്കായിരുന്നു ഞങ്ങള്‍ തമ്മിലെ സ്നേഹബന്ധം.
എന്നാല്‍ ജയത്തിനു ശേഷം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ , പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസം എനിക്കും അനുഭവപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡെല്‍ഹിക്കു പോയതു പോലും ചാനലുകളിലൂടെയാണ് അറിയേണ്ടി വന്നത്.
തെരഞ്ഞെടുപ്പു വേളയില്‍ 3 മാസത്തോളം കുടുംബത്തെ മറന്ന് എസ്ജി ക്കൊപ്പം തൃശ്ശൂരില്‍ ഒരു വീട്ടില്‍ ഉണ്ടുറങ്ങി , ഒരേ വാഹനത്തില്‍ യാത്ര ചെയ്ത് സഹോദരനെ പോലെ കൂടെ നിന്ന ഒരാളെന്ന നിലയില്‍ , പിന്നീട് അദ്ദേഹത്തില്‍ നിന്നും മനപൂര്‍വ്വമായി എന്ന് പറയുന്നില്ലായെങ്കിലും ഉണ്ടായ പെരുമാറ്റം എനിക്കത് ഉള്‍ക്കൊള്ളാനായില്ല.
മനസ്സിന് വലിയ മുറിവേറ്റുവെന്നത് സത്യം.അദ്ദേഹത്തിന്റെ വിജയത്തില്‍ പാര്‍ട്ടിയ്ക്കൊപ്പം വളരെ വളരെ ചെറിയ പങ്ക് വഹിക്കുവാന്‍ എനിക്കും കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്.
അത് ഇനി സാക്ഷാല്‍ സുരേഷ് ഗോപി വിചാരിച്ചാലും ഇല്ലാതാക്കാനുമാവില്ല. ഒരകലമിട്ട് നില്‍ക്കുവാനാണ് ഞാനിനി ആഗ്രഹിക്കുന്നതെന്നും' ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.