/sathyam/media/media_files/2025/08/13/images-1280-x-960-px28-2025-08-13-11-16-15.jpg)
കോട്ടയം: വിവാദ സോളാര്‍ ചട്ടത്തില്‍ തെളിവെടുപ്പ് നേരിട്ട് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നീക്കം.
ഇതിനായി കമ്മീഷന്‍ നിയമോപദേശം തേടി. നിയമോപദേശം അനുകൂലമെങ്കില്‍ ഈ ആഴ്ച തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.
എത്രയും വേഗം നേരിട്ട് പൊതു തെളിവെടുപ്പ് വേണമെന്നാണ് സോളാര്‍ ഉടമകളുടെ ആവശ്യം.
ബില്ലിംഗ് രീതിയില്‍ മാറ്റം വരുത്തുന്നതും, ബാറ്ററി സ്ഥാപിക്കുന്നതടക്കം സോളാര്‍ ഉടമകളെ കാര്യമായി ബാധിക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ കരട് ചട്ടത്തിലുള്ളത്.
എന്നാല്‍, പുനരുപയോഗ ഊര്‍ജ്ജ ചട്ടം രൂപീകരിക്കാനുള്ള തെളിവെടുപ്പ് ഓണ്‍ലൈനായി റെഗുലേറ്ററി കമ്മീഷന്‍ നടത്തിയിരുന്നു.
തെളിവെടുപ്പു കൂടുതല്‍ ജനകീയമാക്കാനാണ് ഓണ്‍ലൈനായി നടതയത്തിയതെന്നും കമ്മീഷന്‍ വിശദീകരിക്കുകയും ചെയ്തു.
എന്നാല്‍, ഡാമസ്റ്റിക് ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പ്രൊസ്യൂമേഴ് ഫോറം എന്ന സോളാര്‍ ഉടമകളുടെ സംഘടന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും പിന്നാലെ നേരിട്ട് നടത്തണമെന്നും ഹൈക്കോടതി ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇതു മറികടക്കാനാണ് ഇപ്പോള്‍ റെഗുലേറ്ററി കമ്മീഷന്‍ നീക്കം നടത്തുന്നത്.
അതേസമയം, പുതിയ ചട്ടത്തിലെ ചില വ്യവസ്ഥകള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചതായി സംരംഭകര്‍ പറയുന്നു. നേരത്തെ ബുക്ക് ചെയ്തിരുന്ന പലരും റദ്ദാക്കിയിരുന്നു. അന്തിമ തീരുമാനം വന്നതിനു ശേഷം പാനല്‍ സ്ഥാപിച്ചാല്‍ മതിയെന്നു പറയുന്നവരും ഏറെയാണ്.
അതുകൊണ്ട് സോളാറിനെ നിരുത്സാഹപ്പെടുത്തുന്ന ഈ ഡ്രാഫ്റ്റ് പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് സോളാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്നെ വൈദ്യുത മേഖലയില്‍ സ്വയം പര്യാപ്ത നേടാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചകളും പുതിയ ഹിയറിങ്ങും പെട്ടെന്ന് തന്നെ നടത്താനുള്ള പരിശ്രമങ്ങള്‍ ഈ റെഗുലേറ്ററി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തണമെന്നാണ് സംരംഭകരുടെ ആവശ്യം.