New Update
/sathyam/media/media_files/2025/08/13/pikup-accident-at-ambara-2025-08-13-13-32-14.jpg)
കോട്ടയം: പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന് ആണ് പരുക്കേറ്റത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
Advertisment
വാഹനത്തിനടിയിൽപ്പെട്ട ആമീനെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമീന് സാരമായ പരുക്കുള്ളതായാണ് വിവരം.