/sathyam/media/media_files/2025/08/13/memory-lost-man-rescued-2025-08-13-18-35-42.jpg)
പാമ്പാടി: പാമ്പാടിയിൽ പെട്ടന്ന് ഓർമ ശക്തി നഷ്ടപ്പെട്ട് വീടിനുള്ളിൽ കയറി കതകടച്ച മധ്യവയസ്കന് തുണയായി പാമ്പാടി പോലീസും ഫയർഫോഴ്സും.
ഇന്ന് ഉച്ചയ്ക്ക് 12:30 ഓട് കൂടി പാമ്പാടി പഞ്ചായത്ത് നാലാം വാർഡ് (വെള്ളൂർ ഓന്തുരുട്ടി ഭാഗം) ശാന്തിനഗറിൽ ഓർമ്മശക്തി പെട്ടന്ന് നഷ്ടപ്പെട്ട് അക്രമകാരിയായി വീട്ടിലെ മുറിയ്ക്കുള്ളിൽ കതകടച്ചിരുന്ന പ്ലാമൂട്ടിൽ ബാബു പി.സി (68) എന്നയാളെയാണ് പാമ്പാടി പോലീസും പാമ്പാടി ഫയർഫോഴ്സും സംയുക്തമായി രക്ഷപെടുത്തിയത്.
കതകിലെ ലോക്ക് ക്രോബാർ ഉപയോഗിച്ച് മുറി തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പുറത്ത് എത്തിച്ച ബാബു അക്രമാസക്തനായി. തുടർന്ന് എസ്.ഐ ഉദയകുമാറിൻ്റെ പി.ബിയുടെ നേതൃത്തത്തിൽ എ.എസ്.ഐ സെബാസ്റ്റ്യൻ മാത്യു, സി.പി.ഒമാരായ ലൈജു, രഞ്ജിത്ത് മാണി, എസ് .സി .പി .ഒ അജിത്ത് എന്നിവർ ചേർന്ന് അനുനയിപ്പിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പാമ്പാടി ഫയർഫോഴ്സിലെ എ.എസ്.ടി.ഒ പി.വി സന്തോഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.