ചങ്ങനാശേരിക്ക് ജനറല്‍ ആശുപത്രിയ്ക്ക് 80 കോടിയുടെ പുതിയ കെട്ടിടം വരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുക 5 നിലകള്‍ ഉള്ള കെട്ടിടം. അത്യാധുനിക നിലവാരത്തിലുള്ള നാലു പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും ഒരു മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററും കെട്ടിടത്തില്‍ സജ്ജീകരിക്കും

കിഫ്ബി മുഖാന്തിരം 80 കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരണം നടത്തുന്നത് അതിന്റെ ഭാഗമായി ഏകദേശം 54 കോടി 87 ലക്ഷം രൂപ ഉപയോഗിച്ച് 5 നിലകളിലായി ആണു പുതിയ കെട്ടിടം വരുന്നത്.

New Update
changanacherry general hospital

ചങ്ങനാശേരി: ചങ്ങനാശേരിക്ക് ജനറല്‍ ആശുപത്രിയ്ക്ക് 80 കോടിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നു. അഞ്ചു നിലകള്‍ ഉള്ള  പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം 16ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു.

Advertisment

നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് ചങ്ങനാശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി. മണ്ഡലത്തിനു ലഭിച്ച ഓണസമ്മാനമാണെന്നും തന്റെ മൂന്നുവര്‍ഷത്തെ നിരന്തര പരിശ്രമത്തിനു ലഭിച്ച അംഗീകാരമാണ് ഈ ഓണസമ്മാനം എന്നും ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു.

കിഫ്ബി മുഖാന്തിരം 80 കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരണം നടത്തുന്നത് അതിന്റെ ഭാഗമായി ഏകദേശം 54 കോടി 87 ലക്ഷം രൂപ ഉപയോഗിച്ച് 5 നിലകളിലായി ആണു പുതിയ കെട്ടിടം വരുന്നത്.

അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും ഒരു മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓര്‍ത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സര്‍ജിക്കല്‍ വിഭാഗം മെഡിക്കല്‍ വിഭാഗം, ഇ.എന്‍.ടി വിഭാഗം, ത്വക്ക് രോഗവിഭാഗം തുടങ്ങിയവയും നിര്‍മ്മിക്കും.

ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി റൂമുകളും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള റൂമുകള്‍, വയോജന ശിശു സൗഹൃദ റൂമുകളും ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളും പോലീസ് എയ്ഡ് പോസ്റ്റും സിറ്റിസ്‌കാന്‍, ഫാര്‍മസി, റേഡിയോളജി, എക്സ് ടോയ്‌ലറ്റ് കെട്ടിടങ്ങള്‍ ,സര്‍ജിക്കല്‍ വാര്‍ഡുകള്‍, റസ്റ്റ് റൂമുകള്‍, പാന്‍ട്രി, ഐസൊലേഷന്‍ റൂം, പ്ലാസ്മ സ്റ്റോര്‍ റൂം, കൗണ്‍സിലിങ് റൂം, ലിഫ്റ്റ് സംവിധാനം തുടങ്ങി അത്യാധുനിക നിലവാരത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയും ഉള്ള കെട്ടിടവുമാണു നിര്‍മിക്കുന്നത്. ബാക്കിയുള്ള 26 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക സജ്ജ്ജീകരണങ്ങളും ഉപകരണങ്ങളും മറ്റും ചെയ്യും.

Advertisment