കേരയ്ക്ക് വില ഇനിയും കുറയ്ക്കണം, ‘കേര’ വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചങ്കിലും ആശാവഹമല്ലെന്ന് ജനങ്ങൾ. കൊപ്രയ്ക്ക് വില കുറഞ്ഞിട്ടും കേരഫെഡ്‌ 265 രൂപ വരെ വാഗ്‌ദാനം ചെയ്യുന്നു

തമിഴ്നാട്ടിലെ കാങ്കയത്ത്‌ കൊപ്ര കിലോ 197 ലേയ്‌ക്ക്‌ ഇടിഞ്ഞപ്പോൾ പൊള്ളാച്ചിയിൽ വില 196 രൂപയായി താഴ്‌ന്നു.

New Update
Untitled design(16)

കോട്ടയം: കേരയ്ക്ക് ഇനിയും വില കുറയ്ക്കണം, കേരളത്തിലെ പ്രമുഖ ബ്രാൻഡായ ‘കേര’ വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചങ്കിലും ആശാവഹമല്ലന്ന് ജനങ്ങൾ.

Advertisment

ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയെങ്കിലും കൊപ്രയുടെ വില കുറവിന് അനുസരിച്ചുള്ള കുറവ് കേരയിലും വരുത്തണമെന്നാണ് ആവശ്യം. 

തമിഴ്നാട്ടിലെ കാങ്കയത്ത്‌ കൊപ്ര കിലോ 197 ലേയ്‌ക്ക്‌ ഇടിഞ്ഞപ്പോൾ പൊള്ളാച്ചിയിൽ വില 196 രൂപയായി താഴ്‌ന്നു.

കൊച്ചിയിൽ നിരക്ക്‌ 224 രൂപയാണ്‌. വെളിച്ചെണ്ണ താഴ്‌ന്ന വിലയ്‌ക്ക്‌ വിൽപ്പന നടത്തുമെന്ന്‌ സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും കേരഫെഡ്‌ കൊപ്രയ്‌ക്ക്‌  265 രൂപ വരെ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എത്ര മികച്ച കൊപ്രയാണ്‌ ശേഖരിക്കുന്നതെങ്കിലും നിലവിൽ വിപണി പിന്നാക്കം നീങ്ങുന്ന സാഹചര്യത്തിൽ 200 ൽ താഴ്‌ന്ന വിലയ്‌ക്ക്‌ ആവശ്യാനുസരണം ചരക്ക്‌ കിട്ടുന്ന അവസ്ഥയും ഉണ്ട്. എന്നിട്ടും കേര വില കുറയ്ക്കാത്ത അവസ്ഥയുണ്ട്.

രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. നാളികേരത്തിന്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് കേരാഫെഡിന് വെളിച്ചെണ്ണയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്.

കൊപ്രയുടെ വില കൂടിയ സാഹചര്യത്തിലും ഗുണനിലവാരത്തിലോ അളവിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും ത യ്യാറാകാതെയാണ് കേരാഫെഡ് കേര വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചിരുന്നത്.

വെളിച്ചെണ്ണയുടെ വിലയിൽ ഇപ്പോൾ ഉണ്ടായ ഈ വലിയ കുറവ് ഓണവിപണിയിൽ കേര വെളിച്ചെണ്ണയുടെ വിൽപനയിൽ വലിയ വർധനയും ഉപഭോക്താക്കൾക്ക് വിലകുറവ് മൂലം ആശ്വാസവും ഉണ്ടാകുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും വിലയിൽ ഗണ്യമായ കുറവ് വരുത്തിയിട്ടില്ല.

അതേ സമയം 390 രൂപയ്ക്കു മുതൽ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.  വരും ദിവസങ്ങളിൽ കേര വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisment