ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ. പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ നിർണായക തെളിവായി.

New Update
shyni and family

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.

Advertisment

 മരണത്തിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പീ‍ഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നോബിയുടെ ഉപദ്രവമാണ് ആത്മഹത്യക്ക് പ്രേരണയായത്. ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ നിർണായക തെളിവായി. നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചു.

കേസിൽ ആകെ 56 സാക്ഷികളാണുള്ളത്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികളാണ്. 170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.

Advertisment