/sathyam/media/media_files/2025/03/12/ExOTnG8HAdGhOtUjgReO.jpg)
കോട്ടയം: നാടിനെ നടുക്കിയ ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയിൽ ഏറ്റുമാനൂർ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.
സംഭവം നടന്ന് 170ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.
നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം പോലീസ് സമർപ്പിക്കും.
കേസിൽ ആകെ 56 സാക്ഷികളാണുള്ളത്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികളാണ്.
മരണത്തിലേക്ക് നയിച്ചത് ഷൈനിയുടെ ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. നോബിയുടെ ഉപദ്രവമാണ് ആത്മഹത്യക്ക് പ്രേരണയായത്.
ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ നിർണായക തെളിവായി.
ഷൈനിയും മക്കളും ആത്മഹത്യ ചെയ്തിനു മണിക്കൂറുകള്‍ക്കു മുന്‍പു ഇരുവരും ഫോണില്‍ സംസാരിക്കുകയും മെസേജ് അയ്ക്കുകയും ചെയ്തിരുന്നു.
ഷൈനിയുടെ പണവും സ്വര്‍ണവും മടക്കി നല്‍കില്ലെന്നുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ കുറ്റപത്രത്തിൽ ഉള്ളതായാണ് സൂചന.
നോബിയുടെ ഭാര്യ ഷൈനി മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവർ കഴിഞ്ഞ ഫെബ്രുവരിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലിൽ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയെയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.