സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയബന്ധിതമായി നടത്താൻ  നിർദ്ദേശം നൽകിയിട്ടും പരിശോധന എങ്ങുമെത്തിയില്ല. ഓഗസ്റ്റ് 15 ന് മുൻപു തന്നെ പൂർത്തിയാക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിച്ചു. വൈദ്യുതി പോസ്റ്റുകളിലെ അനധികൃത കേബിളുകളും മാറ്റിയില്ല

പക്ഷേ, പല നടപടികും ഇനിയും കെ.എസ്.ഇ.ബിക്കു നടപ്പാക്കാനായില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുന്ന കെ.എസ്.ഇ.ബിക്കു സമയബന്ധിതമായി പരിശോധനകൾ നടത്തുന്നതും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയാണ്.

New Update
1001175375

കോട്ടയം: കൊല്ലത്ത് ഷോക്കേറ്റ് സ്കൂൾ വിദ്യാർഥി ഉൾപ്പടെ മരിക്കാനിടയായ സാഹചര്യത്തിൽ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്താൻ മന്ത്രിയുൾപ്പടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.

Advertisment

എന്നാൽ, പരിശോധനകൾ പേരിന് മാത്രമാണ് നടന്നതെന്ന അക്ഷേപം ഉയരുകയാണ്. ഓഗസ്റ്റ് 15 ന് മുൻപു പരിശോധനകൾ പൂർത്തിയിക്കാൻ നിർദേശം നൽകിയെങ്കിലും ജീവനക്കാരുടെ കുറവു മൂലം ഇതിനു സാധിച്ചിട്ടില്ലെന്നാണ് ആരോപണം.

സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് കെ.എസ്.ഇ.ബി.എൽ ഉം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനർജി മാനേജ്മെന്റ് സെന്റർ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നും വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു.

മാത്രമല്ല, വിദ്യാർത്ഥികൾക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നതിനും തീരുമാനിച്ചിരുന്നു. പക്ഷേ, പല നടപടികും ഇനിയും കെ.എസ്.ഇ.ബിക്കു നടപ്പാക്കാനായില്ല.

ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുന്ന കെ.എസ്.ഇ.ബിക്കു സമയബന്ധിതമായി പരിശോധനകൾ നടത്തുന്നതും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയാണ്.

വൈദ്യുത പോസ്റ്റുകളിൽ അനധികൃതമായ കേബിളുകളും പരസ്യ ബോർഡുകളും പോലും നീക്കാൻ ജീവനക്കാർക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

Advertisment