/sathyam/media/media_files/2025/08/16/peruva-road-2025-08-16-13-56-35.jpg)
കോട്ടയം: ജില്ലയിൽ ഏറ്റവും കൂടുതൽ തകർന്ന റോഡുകൾ ഉള്ള മണ്ഡലം എതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ കടുത്തുരുത്തി. എങ്ങോട്ട് സഞ്ചരിച്ചാലും കുഴികൾ മാത്രമ റോഡുകളിൽ കാണാൻ സാധിക്കൂ.
പെരുവ മോനിപ്പള്ളി റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നു, പെരുവ - കടുത്തുരുത്തി റോഡ്, ഞീഴൂർ കിഴൂർ റോഡ്, തുടങ്ങി കുളമായി കിടക്കുന്ന നിരവധി റോഡുകളാണു മണ്ഡലത്തിൽ ഉള്ളത്.
വർഷങ്ങളായി തകർന്നു കിടന്ന പിറവം കടുത്തുരുത്തി റോഡിൻ്റെ അറുന്നൂറ്റിമംഗലം ഭാഗത്തെ റീ ടാറിങ് ജോലികൾ കനത്ത മഴയിലും പുരോഗമിക്കുകയാണ്. ഇത്തരത്തിലാണ് നിർമാണമെങ്കിൽ ആറു മാസം കഴിയുമ്പോൾ റോഡ് വീണ്ടും പഴയപടിയാകുമെന്നു നാട്ടുകാർ പറയുന്നു.
റോഡുകളിലെ കുഴികൾ കാരണം വിദ്യാർഥികൾ ഉൾപ്പടെ ബുദ്ധിമുട്ടിലാണ്. ദേഹത്ത് ചെളി വെള്ളം വീഴാതെ സ്കൂളിൽ എത്താൻ കഴിയില്ല എന്ന അവസ്ഥയുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി മാറിയതോടെ ജനങ്ങൾ ദുരിതത്തിലാണ്.